“എലിസബത്ത് എന്നേക്കും എന്റേതാണ്”, സന്തോഷം കൂടണഞ്ഞ സന്തോഷത്തിൽ എലിസബത്തിനൊപ്പം ഡാൻസ് ചെയ്ത് ബാല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
155 SHARES
1863 VIEWS

നടൻ ബാലയുടെ ജീവിതം എന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അമൃത സുരേഷുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം ബാല ഒരു ഡോക്ടർ ആയ എലിസബത്തിനെ വിവാഹം കഴിക്കുകയായിരുന്നു . എന്നാൽ അതിനും അസ്വാരസ്യങ്ങൾ ഉണ്ട് എന്ന നിലക്കുള്ള കാര്യങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞത്. പിന്നീട് ബാല സിനിമയിൽ സജീവമാകുകയും ചെയ്‌തു. ഷെഫീക്കിന്റെ സന്തോഷം എന്ന ഉണ്ണിമുകുന്ദൻ നായകനായ സിനിമായാണ് ബാലയുടേതായി പുതുതായി റിലീസ് ചെയുന്നത്. ഇപ്പോൾ തന്റെ സന്തോഷം വീണ്ടും കൂടണഞ്ഞു എന്ന നിലക്കുള്ള കാര്യങ്ങളാണ് ബാല പങ്കുവച്ച വിഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഭാര്യ എലിസബത്തിനൊപ്പമുള്ള സ്നേഹപൂർവമായ വിഡിയോ ആണ് ബാല പങ്കുവയ്ക്കുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായാണ് ഭാര്യക്കൊപ്പമുള്ള വിഡിയോ താരം പോസ്റ്റ് ചെയ്തത്. എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിയാണ് പുതിയ വിഡിയോ ബാല പങ്കുവച്ചത്.
‘എലിസബത്ത് എന്നേക്കും എന്റേതാണ്’ എന്നാണ് വിഡിയോയുടെ തലക്കെട്ട്. ബാലയുടെ കൂളിങ് ​ഗ്ലാസ് ധരിച്ച് എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വി‍ഡിയോയിൽ കാണാം.

‘‘എന്റെ കൂളിങ് ​ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി…. അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാമെന്ന്’’ പറഞ്ഞാണ് ബാല എലിസബത്തിനെ വിഡിയോയ്ക്കു മുമ്പിലേക്ക് കൊണ്ടുവന്നത്. ശേഷം വിജയ്‌യുടെ ‘വാരിസ്’ സിനിമയിലെ രഞ്ജിതമേ പാട്ടിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നു. എന്തായാലും ബാലയുടെ ആരാധകർക്ക് വളരെ സന്തോഷം നൽകുന്ന വീഡിയോ ആണ് ഇത്. പലരും കമന്റുകളായി ഉപദേശം ചൊരിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്