കരൾ രോഗത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദനയെ തുടർന്ന് ബോധം നഷ്ടപ്പെട്ട ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരത്തോടെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ചികിത്സയിലുള്ള ഇദ്ദേഹം കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടയിലാണ് ഒരു സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനായി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
ആശുപതിയിൽ ബാലയെ നിർമ്മാതാവ് ബാദുഷയും നടൻ ഉണ്ണി മുകുന്ദനും സന്ദർശിച്ചു. ബാദുഷയുടെ കുറിപ്പ് ഇങ്ങനെ
“ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.”