ഗായികയായ അമൃത സുരേഷുമായി വേര്പിരിഞ്ഞതിനു ശേഷം നടൻ ബാല ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു . അമൃത സുരേഷുമായുള്ള ബന്ധത്തിൽ ഒരു മകളുണ്ട് . എന്നാലിപ്പോൾ രണ്ടാം ദാമ്പത്യബന്ധവും വേർപിരിഞ്ഞു എന്നാണു ബാല തുറന്നു പറയുന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി എന്നതാണ് സത്യം. തന്റെ ദാമ്പത്യ ജീവിതം രണ്ടാമതും തകർന്നെന്ന് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടനിപ്പോൾ. മാദ്ധ്യമങ്ങളാണ് എല്ലാറ്റിനും കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലയുടെ വാക്കുകൾ ഇങ്ങനെ

“ദാമ്പത്യ ജീവിതം ഒരു പ്രാവശ്യം പരാജയപ്പെട്ടാൽ ചിലപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കില്ല. എന്നാൽ രണ്ട് തവണ തോൽക്കുമ്പോൾ നമുക്ക് തന്നെ നമ്മളെക്കുറിച്ച് ഒരു സംശയം വരും. ഇന്ന് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. മാദ്ധ്യമങ്ങളോട് വളരെയേറെ നന്ദി പറയുന്നു. രണ്ടാമതും ഈയവസ്ഥയിൽ എത്തിച്ചതിന്. ഒരു കാര്യം പറയാം. എന്നേക്കാളും നല്ല വ്യക്തിയാണ് അവർ. ഒരു ഡോക്ടറാണ്. അവർക്കൊരു മനസമാധാനം കൊടുക്കണം. ഒരു സ്ത്രീയാണ്. ഞാൻ മാറിക്കൊള്ളാം. ഭയങ്കര വേദനാജനകമാണ്. ഇന്നലെ ഞാൻ കണ്ടിരുന്നു. എനിക്ക് നാവ് ഉണ്ട്. സംസാരിച്ചാൽ ശരിയാകില്ല. എന്നെ നിർബന്ധിക്കരുത്. വളരെ നന്ദിയുണ്ട്.” – ബാല പറഞ്ഞു.  വീഡിയോ കാണാം

Leave a Reply
You May Also Like

അവതാർ മൂന്നുദിവസം കൊണ്ടു 3,598 കോടി, ഇന്ത്യയിൽ നിന്നുമാത്രം 133 കോടി

2009-ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ ലോക സിനിമാ ആരാധകരെ അത്ഭുതപ്പെടുത്തി. ചിത്രത്തിന്റെ രണ്ടാം…

ഐശ്വര്യ ലക്ഷ്മി വീണ്ടും മണിരത്നം ചിത്രത്തിൽ

ഐശ്വര്യ ലക്ഷ്മി വീണ്ടും മണിരത്നം ചിത്രത്തിൽ ഓരോ അപ്ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമാകുന്ന മണിരത്‌നം – കമൽ…

പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ പാൻ ഇന്ത്യ റിലീസിന് തയ്യാറെടുക്കുന്നു ! ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ

പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ പാൻ ഇന്ത്യ റിലീസിന് തയ്യാറെടുക്കുന്നു ! ചിത്രം മെയ് 9…

ഒരു ത്രില്ലർ സിനിമയോ സീരീസോ കാണുന്ന ഫീലിൽ വാച്ച് ചെയ്യാവുന്ന ഒന്നാണ്

Faisal K Abu Indian Predator : The Butcher of Delhi NETFLIX Documentry…