തനിക്ക് കോമിക് കഥാപാത്രമായ ടിൻ ടിൻ എന്ന് പേരിടാൻ അമ്മ ആഗ്രഹിച്ചിരുന്നുവെന്ന് നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ്. ഏതെങ്കിലും തരത്തിൽ ഇട്ടിരുന്നെങ്കിൽ പണി പാളുമായിരുന്നു എന്നും ചെമ്പൻ എന്ന പേര് പിടികിട്ടിയതായി തോന്നിയെന്നും താരം പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചെമ്പൻ വിനോദ് സംസാരിക്കുന്നത്.

ഇതെന്താ പേര് എന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. നിനക്ക് ടിൻ ടിൻ എന്ന് പേരിടാൻ ആലോചിക്കുകയാണെന്ന് അമ്മ പറഞ്ഞു. അമ്മ ഒരു ടിൻ ടിൻ ഫാനാണോ എന്ന് എനിക്കറിയില്ല. അക്കാലത്ത് എവിടെനിന്നോ അമ്മയ്ക്ക് ആ പേര് ലഭിച്ചു. ഏതെങ്കിലും തരത്തിൽ ഇട്ടിരുന്നെങ്കിൽ പണി പാളിയേനെ . അമ്മ കോമിക്സ് വായിക്കുന്ന തരത്തിലൊന്നുമല്ല.

വിനോദ് എന്ന പേര് ആരാ ഇട്ടതെന്ന ചോദ്യത്തിന് അപ്പന്റെ ചേട്ടനൊക്കെ കൂടി ഇട്ടതെന്നാണ് അമ്മ പറഞ്ഞതെന്ന് താരം പറഞ്ഞു. അമ്മയ്‌ക്ക വലിയ താത്പര്യം ഇല്ലായിരുന്നു. അമ്മയുടെ അപ്പൻ പറഞ്ഞത് ജെയിംസ് എന്ന പേരിടാൻ ആയിരുന്നു. ജെയിംസ് എനിക്കും ഇഷ്ടമുള്ള പേരായിരുന്നു എന്നും ചെമ്പൻ പറഞ്ഞു.

പത്തു വയസ്സു മുതൽ എല്ലാവരും എന്നെ ‘ചെമ്പൻ’ എന്നാണ് വിളിക്കുന്നത്. വീട്ടുപേരായതിനാൽ എല്ലാവരും ചെമ്പൻ എന്ന് വിളിക്കുന്നു. പിന്നെ ബാംഗ്ലൂരിൽ പോയപ്പോൾ എല്ലാവരും കരുതിയത് എന്റെ പേര് ചെമ്പൻ എന്നാണ്. എന്റെ ഔദ്യോഗിക നാമം വിനോദ് ജോസ് എന്ന് ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ. എന്നെ വിനോദ് എന്ന് വിളിക്കുന്നത് അമ്മ മാത്രമാണ്. ഒപ്പം പത്താം ക്ലാസിൽ എന്റെ കൂടെ പഠിച്ച സുനിൽകുമാറും ബിജു ജോസും എന്നെ വിനോദ് ജോസ് എന്നാണ് വിളിച്ചിരുന്നത്,’ ചെമ്പൻ പറഞ്ഞു.

 

You May Also Like

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Vishnu B Vzkl Atanka (1986) നിങ്ങൾ ഒരു കൊലപാതകം നേരിട്ടു കാണുകയാണ്.ഒരു രാഷ്ട്രീയ കൊലപാതകം!…

ചിരിപ്പിച്ച മൂന്ന് ബോർഡുകൾ

ചിരിപ്പിച്ച മൂന്ന് ബോർഡുകൾ… Sunil Kumar ചിരിപ്പിക്കാൻ എന്തിന് നടന്മാരും സംഭാഷണവും.ആദ്യത്തെത് നരേന്ദ്രൻമകൻ ജയകാന്തൻവക എന്ന…

ബീച്ചിൽ ബിക്കിനിയിൽ റായ് ലക്ഷ്മി. വൈറലായി വീഡിയോ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് റായ് ലക്ഷ്മി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Akshay Lal പൊന്നിയിൽ സെൽവൻ സിനിമ റിലീസാകുന്നത് ഇപ്പോഴാണെങ്കിലും അത് തമിഴ്ജനതയുടെ രക്തത്തിലേക്ക് അലിഞ്ഞുചേര്‍ന്നിട്ട് ഏഴ്…