27-ാമത് ഐഎഫ്എഫ്കെ സമാപന ചടങ്ങിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ നായ്ക്കളോടു ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും പ്രതിഷേധിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഹരീഷ് പേരടി വ്യത്യസ്തമായ തരത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രഞ്ജിത്തിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രമായ ദേവാസുരത്തിലെ ‘വന്ദേ മുകുന്ദ ഹരേ ‘ എന്ന ഗാനത്തിന്റെ താളത്തിൽ ആണ് ഹരീഷ് പേരടി കൂവുന്നത്. പ്രതിഷേധം രേഖപ്പെടുത്തുന്നതിനു മുൻപായി അദ്ദേഹം പറഞ്ഞതിങ്ങനെ …
“ഞാനടക്കമുള്ള പൊതു സമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ നായ്ക്കളുമായി ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ മടമ്പിത്തരത്തിനെതിരെ ഉള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും. മേലാൽ ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കാതിരിക്കുക” – എന്നാണു ഹരീഷ് പേരടി പറഞ്ഞത്.