നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലേക്‌‌ഷോർ ആശുപത്രിയിൽ അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.രണ്ടാഴ്‌ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.

സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. ആദ്യ സിനിമ നൃത്തശാലയാണ് (1972). തുടർന്നും ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഡേവിഡ് കാച്ചപിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണകമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുമ്പേ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. മഴവിൽക്കാവടി, കിലുക്കം, ദേവാസുരം, റാംജിറാവു സ്പീക്കിംഗ്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലർ, മനസ്സിനക്കരെ, ഡോലി സജാകെ രഖ്ന, മാലാമാൽ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാ ത്രങ്ങൾ പ്രേക്ഷകഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്. എഴുന്നൂറ്റിയമ്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ മഴവിൽക്കാവടി എന്ന സിനിമയിൽ സംസ്ഥാന അവാർഡ് ലഭിച്ചു. 12 വര്‍ഷം ചലച്ചിത്ര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.

Leave a Reply
You May Also Like

അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രമായി ഞെട്ടിക്കാൻ വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’; ടീസർ റിലീസായി

അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രമായി ഞെട്ടിക്കാൻ വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’;…

തനിക്ക് പരിഹരിക്കാൻ കഴിയാത്ത ഒരു കേസിനെക്കുറിച്ച് ഒരു പോലീസുകാരൻ തന്റെ മകളോട് സംസാരിക്കുകയാണ് ചിത്രം

Loving Adults (2022) Danish IMDB : 6.5 Jaya Krishnan ഈ ഡാനിഷ് ക്രൈം…

രണ്ട് മണിക്കൂർ തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകനെ ഉറപ്പായും പിടിച്ചിരുത്തുന്ന സിനിമ തന്നെയാണ് മാളികപ്പുറം

മാളികപ്പുറം Sarath SR Vtk അഭിലാഷ് പിള്ള യുടെ തിരക്കഥ യിൽ വിഷ്ണു ശശി ശങ്കർ…

വെറും 10 മിനിറ്റ് 53 സെക്കന്റ്, ലോക സിനിമാ നിരൂപകർ ഒന്നടങ്കം വാഴ്ത്തിയ ആ മികച്ച ആക്ഷൻ സീൻ

Raghu Balan വെറും 10 മിനിറ്റ് 53 sec ലോകസിനിമനിരൂപകർ ഒന്നടങ്കം വാഴ്ത്തിയ ഒരു മികച്ച…