മുൻ എംപിയും നടനുമായ ഇന്നസെന്റിനെ അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.ബുധനാഴ്ചയുടെ സ്ഥിതി മോശമായ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് .വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണു റിപ്പോർട്ടുകൾ . കാൻസർ രോഗത്തെ അതിജീവിച്ചു അഭിനയത്തിലും സംഘടനാപരിപാടികളിലും സജീവമായിരുന്നു അദ്ദേഹം. കാൻസർ വാർഡിലെ ചിരി അദ്ദേഹം എഴുതിയ പുസ്തകമാണ്. എന്നാലിടയ്ക്കു വച്ച് ആരോഗ്യനിലയിൽ പുരോഗതിയുണ്ടയതായി വാർത്തകൾ വന്നിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലാണ് ചികിത്സ.
അടുത്തിടെ ഇന്നസെന്റിന് ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദര്‍ശനത്തിന്നിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. ഇന്നസെന്റിന്റെ അവസ്ഥ മോശമായത് സിനിമാ ലോകത്തെയും അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ഇന്നസെന്റിന്റെ കുടുംബവുമായും ആശുപത്രിയുമായും ഇവര്‍ ബന്ധപ്പെടുന്നുണ്ട്.കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു താരം. മാര്‍ച്ച് ആദ്യവാരമാണ് ലേക്ക് ഷോറില്‍ അഡ്മിറ്റ് ചെയ്തത്. ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.