Entertainment
എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ തിളങ്ങുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു

പാർവതി ജയറാമും മകൾ മാളവികയും ഫാഷൻ ഷോയിൽ തിളങ്ങുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിൽ ആണ് പാർവതി ജയറാം നിറഞ്ഞുനിന്നത്. തന്റെ പ്രിയ പത്നിയും മകളും ഇങ്ങനെ തിളങ്ങുന്നത് കാണുമ്പൊൾ ജയറാമിന് തികഞ്ഞ അഭിമാനമാണ്.
ഒരുകാലത്തു മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായിരുന്നു പാർവതി. വിവാഹത്തിന് ശേഷം താരം കുടുംബസമേതമല്ലാതെ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലായിരുന്നു . ഇപ്പോൾ ആണ് അങ്ങനെയൊരു വേദിയിൽ പാർവതിയെ ആരാധകർ കാണുന്നത്.
റാംപിൽ തിളങ്ങുന്ന ഇരുവരുടെയും ചിത്രങ്ങൾക്കൊപ്പം ജയറാം പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.. എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ തിളങ്ങുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു എന്നാണ് പാർവതിയുടെയും മാളവികയുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജയറാം കുറിച്ചത്.
View this post on Instagram
775 total views, 4 views today