ഇന്ന് നടൻ ജിഷ്ണു രാഘവന്റെ ഓർമദിനം 

Muhammed Sageer Pandarathil

പഴയകാല നായകനടൻ രാഘവന്റേയും ശോഭയുടേയും മകനായി 1979 ഏപ്രിൽ 23 ആം തിയതി കണ്ണൂർ തളിപറമ്പിൽ ജനിച്ചു. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങിൽ ബി.ടെക് ബിരുദമെടുത്ത ജിഷ്ണു 1987 ൽ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്തത്. പിന്നീട് 2002 ൽ കമലിന്റെ നമ്മളിലൂടെ സിനിമയിൽ സജീവമായ ജിഷ്ണു ചൂണ്ട/ വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്/ ഫ്രീഡം/നേരറിയാൻ സി.ബി.ഐ/പൗരൻ/ പറയാം/ചക്കരമുത്ത്/ചന്ദ്രനിലേക്കൊരു വഴി/ യുഗപുരുഷൻ/നിദ്ര/ഓഡിനറി/ഉസ്താദ് ഹോട്ടൽ/ ബ്രെയ്കിങ് അവേഴ്സ് 10 റ്റു 4/അന്നും ഇന്നും എന്നും/പ്ലെയേഴ്സ്, /റബേക്ക ഉതുപ്പ് കിഴക്കേമല/കളിയോടം/ഞാൻ തുടങ്ങി മലയാളം/ തമിഴ് ഭാഷകളായി ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു.

ട്രാഫിക് എന്ന സിനിമയുടെ റീമെയ്ക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.സിനിമയിൽ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേഹം ഏതാനും സിനിമകളിലും അഭിനയിച്ചു. തന്റെ ജൂനിയറായി എൻ.ഐ.ടിയിൽ ആർക്കിടെക്റ്റ് ചെയ്തിരുന്ന ധന്യയാണ് ഭാര്യ.തൊണ്ടക്ക് ബാധിച്ച അർബുദം പിന്നീട് ശ്വാസകോശത്തിലേക്കുകൂടി പടർന്നത് ജിഷ്ണുവിന്റെ ആരോഗ്യസ്ഥിതി വളഷാക്കി. 2016 മാർച്ച് 25 ആം തിയതി ഇടപ്പള്ളി അമൃത ആസ്പത്രിയിയിൽ വച്ച് ജിഷ്ണു അന്തരിച്ചു.

Leave a Reply
You May Also Like

പാർവതിയും ഉർവശിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക് ‘സിനിമയുടെ ടീസർ പുറത്ത്

നെറ്റ്ഫ്ലിക്‌സിൻ്റെ ട്രൂ-ക്രൈം ഡോക്യുമെൻ്ററി കറി ആൻഡ് സയനൈഡ്: ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെൻ്ററിയിലൂടെ പ്രശസ്തനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത ചിത്രമാണ് ഉള്ളൊഴുക്ക്

ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ’ സെപ്റ്റംബർ 30 ന് തിയേറ്ററുകളിലെത്തുന്നു

കോൺഫിഡന്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല…

കസവുമുണ്ടും ഇളംചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് നാടൻ ലുക്കിൽ ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി…

തെലുങ്കർക്ക് രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയല്ല

Bineesh K Achuthan ഇന്ന് തെലുങ്ക് മക്കളുടെ താരദൈവം എൻ.ടി.രാമറാവുവിന്റെ 100-ാം ജന്മദിനം. തെലുങ്കർക്ക് രാമനും…