Happy 50th Birthday John Abraham
ഇദ്ദേഹത്തിനൊക്കെ 50 വയസ് ആയി എന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ അത് പോലത്തെ ലുക്കും ശരീരവും. ചെറുപ്പത്തിൽ ധൂം കണ്ടപ്പോൾ തൊട്ട് ഫാൻ ആയതാണ് ആസ് എ സ്റ്റാർ ബോളിവുഡ് അത്ര വലിയ ഒന്നും അറിയില്ലെങ്കിലും പല കിടുക്കാച്ചി സിനിമകളും കഥാപാത്രങ്ങളും നൽകി വിസ്മയിപ്പിച്ചതാണ് ഇദ്ദേഹം ഇന്ത്യയിലെ തന്നെ മികച്ച ആക്ഷൻ ഫിലിംസ് എടുത്താൽ അതിൽ ഇദ്ദേഹത്തിന്റെ പടങ്ങൾ മുന്നിൽ തന്നെ കാണും. ഒരു മോഡൽ ആയി വന്ന് ബോളിവുഡ് ഇൽ ഒരു ഗോഡ്ഫാദർ ഉം ഇല്ലാതെ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സ്റ്റാർസ് ഇൽ ഒരാൾ ജിസം എന്ന ചിത്രത്തിൽ തുടങ്ങി ഇപ്പോൾ പഠാൻ വരെ എത്തി നിക്കുന്നു. Batla House, Madras Cafe, No Smocking, Rocky Handsome, Water, Shootout At Wadala, New York, Parmaanu, Dostana, Force, Aashayein എന്നിവ ഇദ്ദേഹത്തിന്റെ നല്ല ചിത്രങ്ങൾ ആണ് ഇതിൽ വാട്ടർ എന്ന indo canadian ചിത്രത്തിന് അക്കാദമി അവാർഡ് നോമിനേഷൻ വരെ ലഭിച്ചിട്ടുണ്ട് ഇനി പഠാൻ നു വേണ്ടി കട്ട വെയ്റ്റിംഗ്
**
1972 ഡിസംബർ 17-ന് മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി മുംബൈയിൽ ജനനം. ആലുവ സ്വദേശിയായ പിതാവ് ഒരു ആർക്കിടെക്ട് ആയിരുന്നു. സഹോദരൻ അലൻ. മുംബൈ സ്കോട്ടിഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്നും മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ബിരുദം നേടി.
ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. ഈ ചിത്രത്തിൽ ബിപാഷാ ബസുവായിരുന്നു നായിക. അന്നു മുതൽ തന്നെ ജോണും ബിപാഷയും പ്രണയത്തിലായി. 2002 മുതൽ ഇവർ ഒന്നിച്ച് താമസിച്ചു എങ്കിലും പിന്നീട് വേര്പിരിയുകയുണ്ടായി. ഏറെക്കാലം പ്രണയത്തിലായിരുന്നതിനാൽ സൂപ്പർ കപിൾ ഇൻ ഇന്ത്യ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത് . ഇതുവരെ അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യം മോഡലിംഗിലായിരുന്നു ജോണിന്റെ ശ്രദ്ധ മുഴുവനും. പിന്നീട് 2003 ൽ വിവാദമായ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ വിജയിക്കുകയും ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകർഷിയ്ക്കുകയും ചെയ്തു..
അതേ വർഷം തന്നെ സായ എന്ന ചിതത്തിലും ജോൺ അഭിനയിച്ചു. 2004 ൽ പാപ് എന്ന സിനിമയിലും, വൻ വിജയമായ ധൂം എന്ന ചിത്രത്തിലും അഭിനയിച്ചു. 2005 ൽ കാൽ എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോൺ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ ഗരം മസാല എന്ന സിനിമ വൻ വിജയമായി. ആ വർഷാവസാനം വാട്ടർ എന്ന സിനിമയിൽ വളരെയധികം വിമർശനത്തിനിടയാക്കിയ ഒരു വേഷത്തിലും അഭിനയിച്ചു.2006 ൽ സിന്ദാ, ടാക്സി ന. 921, ബാബുൽ, കാബൂൾ എക്സ്പ്രസ്സ്, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.2007 ൽ സലാമേ ഇശ്ക് തന്റെ എന്ന ചിത്രം പരാജയമായിരുന്നു. കൂടാതെ നോ സ്മോകിംഗ്, ഗോൾ എന്ന ചിത്രത്തിലും അതേ വർഷം അഭിനയിച്ചു. പഠാൻ, തെഹ്റാൻ എന്നിവയാണ് പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ. അനശ്വര രാജൻ നായകനായ മൈക് എന്ന ചിത്രം അദ്ദേഹം നിർമ്മിക്കുകയും ചെയ്തിരുന്നു.