തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും
അയ്മനം സാജൻ
തല്ലുമാലയുടെ വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആ സ്വദിക്കുമെന്ന് ,കെങ്കേമം എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാ മോൻ ബി പറേലിൽ .മരണപ്പെട്ട നടൻ ഖാലീദിൻ്റെ മക്കളാണ് ഈ ചിത്രത്തിൻ്റെ സംവിധായകനായ ഖാലീദ് റഹ്മാനും, ക്യാമറാമാനും.എന്റെ പൊന്നു ‘തല്ലുമാല’ മച്ചാൻ മാരെ നിങ്ങ ഭയങ്കര ചെയ്താണ് ചെയ്തത്. അടുത്ത മൂന്നാഴ്ച തീയേറ്ററിൽ ഒരു പടവും റിലീസ് ചെയ്തിട്ടു കാര്യമില്ല അത്രയ്ക്ക് റിപ്പീറ്റ് ഓർഡിയൻസാണ് തീയേറ്ററിൽ വരാനിരിക്കുന്നത്. മലയാള സിനിമക്ക് ഇതപൂർവ്വഭാഗ്യം എന്ന് തന്നെ പറയാം. പടം മാസ്സാണെന്നു ആദ്യമേ റിപ്പോർട്ട് ഉണ്ടായിരുന്നൂ ഇത്രയ്ക്കു മാസ്സാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല ഖാലിദ് റഹ്മാൻ തന്നെയാണ് ഈ.. വിജയിപ്പിക്കലിന്റെ ഒന്നാം പ്രതി. കൂട്ട് പ്രതികൾ എല്ലാം കലക്കിയിട്ടുണ്ട്.
ലോജിക്കല്ലടോ സിനിമാറ്റിക്കാണ് പ്രേക്ഷകനിഷ്ടം എന്ന ബോദ്ധ്യം മിക്കവാറും ഈ വിജയത്തോടെ താഴിട്ടുറപ്പിക്കും എന്ന് വിശ്വസിക്കാം.എവിടെ നിന്നു ആശംസ തുടങ്ങണം എന്ന് കുഴങ്ങിപ്പോകും, എങ്കിലും തീയേറ്ററിലെ ആ..അടി അതാണ് ടെക്നീഷൻ എന്ന നിലയിൽ എന്നെ അതിശയപ്പെടുത്തിയത്. കൃത്യമായ കോമ്പോസിറ്റിങ്, കളറിംഗ്, ലൈറ്റിങ്, ഒപ്പം ഫൈറ്റ് കോറിയോഗ്രാഫി, ഡയറക്ടർ സെൻസ്, ബാഗ്രൗണ്ട് സ്കോർ തുടങ്ങി ചിത്രം മുഴുനീളത്തിൽ വ്യത്യസ്തമായി മയിന്റൈൻ ചെയ്തിരിക്കുന്ന കോസ്റ്യൂംസ്, ഒന്നും നോക്കാതെ കിടിലമാക്കിയ ആര്ട്ട് ഡിപ്പാർട്മെന്റ്, സീൻ ടു സീൻ ട്രാന്സിഷൻസ്, ഷഫിൾ എഡിറ്റിംഗ് എല്ലാം കൂടെ ആകെപ്പാടെ ഒരു അങ്കലാപ്പ്. തീയേറ്ററിൽ തന്നെ പോയി ഒന്ന് കൂടെ കണ്ടാലേ എനിക്ക് മതിയാകൂ എന്ന് മനസ്സ് പറയുമ്പോൾ തീയേറ്ററിൽ കെടന്നു കയ്യടിച്ചു മറിയുന്ന യൂത്ത് എത്രപ്രാവശ്യം ചിത്രം കാണും എന്ന് പറയാൻ കഴിയില്ല. എന്തായാലും കെ ജി ഫ് ന്റെ കളക്ഷഷൻ കേരളത്തിൽ ഭേദിക്കപ്പെടും എന്ന ഉറപ്പു നൽകാനാകും.
കാരണം ഇത് യൂത്തിന്റെ പടമാണ്, തല്ലുമാല ടീമിനോടും വരാനിരിക്കുന്ന പുതിയ സിനിമാ കൂട്ടായ്മയോടും പിന്നെയും പിന്നെയും പറയുന്നൂ ഇതുപോലത്തെ ചതികൾ മലയാളസിനിമയിൽ തുടർക്കഥയാകട്ടെ. ഖാലീദ് ഇക്ക ഈ സന്തോഷം സർഗ്ഗത്തിൽ ഇരുന്ന് ആസ്വദിക്കുന്നുണ്ടാകും. മരണപ്പെട്ട നടൻ ഖാലീദിൻ്റ മക്കളാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും, ക്യാമറാമാനും. അനുജൻ ഉസ്മാൻ്റെ മകനാണ് ചിത്രത്തിൻ്റെ നിർമ്മാതാവും.ഈ വിജയം വെറുതെ ഉണ്ടായതൊന്നുമല്ല ഒത്തിരി ഒത്തിരി അദ്ധ്വാനത്തിന്റെ, വിയർപ്പിന്റെ വിലയാണ്. എല്ലാവർക്കും ആശംസകൾ.