വിജയ് സിമ്പിൾ, ലാലേട്ടൻ സർവ്വവിജ്ഞാനകോശം, വാണി വിശ്വനാഥ് തല്ലാൻ വന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
323 VIEWS

നടൻ കൃഷ്ണ നമുക്കു സുപരിചിതനാണ്. ഋഷ്യശൃംഗൻ എന്ന ചിത്രതിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. അനിയത്തിപ്രാവിൽ സുധിയായി അഭിനയിക്കേണ്ടത് താനായിരുന്നു എന്നും അവസരം നഷ്ടമായതിൽ വിഷമം ഉണ്ടെന്നും കുഞ്ചാക്കോ ബോബൻ അനിയത്തിപ്രാവിന്റെ 25 വർഷങ്ങൾ ആഘോഷിച്ച ദിവസം കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ കൃഷ്ണ ചില താരങ്ങളെ കുറിച്ചാണ് വെളിപ്പെടുത്തുന്നത്.

അതിൽ ആദ്യം തമിഴ് നടൻ ദളപതി വിജയിയെ കുറിച്ചായിരുന്നു. വിജയ് യാതൊരു താരജാഡയും ഇല്ലാതെ സംസാരിക്കുന്ന ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സമീപത്തുനിൽക്കുമ്പോൾ ഒരു പ്രഭാവലയം അനുഭവപ്പെടാറുണ്ടെന്നും പറഞ്ഞ കൃഷ്ണ മോഹൻലാൽ ഒരു സർവ്വവിജ്ഞാന കോശം എന്നും വെളിപ്പെടുത്തി. തന്നെ കാണുമ്പോഴെല്ലാം അദ്ദേഹം സുഖവിവരം അന്വേഷിക്കാറുണ്ട് എന്നും കൃഷ്ണ പറഞ്ഞു.

തനിക്കു ലളിതാ, പത്മിനി, രാഗിണി,അംബികാ, സുകുമാരി, ശോഭന, വിനീത് എന്നിവരുൾപ്പെടുന്ന വലിയ സിനിമാ പാരമ്പര്യമാണുള്ളതെന്നും തന്റെ സിനിമാജീവിതത്തിൽ അവരിൽ പലരും സഹായിച്ചിട്ടുണ്ട് എന്നും ശോഭന തനിക്കുവേണ്ടി ശുപാർശകൾ നടത്തിയിട്ടുണ്ട് എന്നും കൃഷ്ണ പറഞ്ഞു. എന്നാൽ തന്നെ തല്ലാൻ നിന്ന ഒരേയൊരു വ്യക്തി വാണിവിശ്വനാഥ്‌ ആയിരുന്നെന്നും കൃഷ്ണ പറഞ്ഞു. സുകുമാരി ചേച്ചി അനവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ചേച്ചി കാരണമാണ് താൻ സിനിമയിൽ നിൽക്കുന്നതെന്നും കൃഷ്ണ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ