ദൂരദര്‍ശന്‍ സീരിയലുകളിലൂടെ പ്രശസ്തനായ നടനും നിര്‍മാതാവുമായ മധു മോഹൻ താൻ മരിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നു. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺകോൾ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്.

ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ല. ഇപ്പോൾ ചെന്നൈയിൽ ജോലിത്തിരക്കുകളിലാണുള്ളത്. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.

ചുവടെ കാണുന്ന തരത്തിലാണ് മരണവാർത്ത മുഖ്യധാരാ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചത്. വാർത്ത ഇപ്രകാരമായിരുന്നു.

“ദൂരദര്‍ശന്‍ സീരിയലുകളിലൂടെ പ്രശസ്തനായ സംവിധായകനും നടനുമായ മധു മോഹന്‍ അന്തരിച്ചു. രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ചാനലുകള്‍ രംഗം കീഴടക്കും വരെ ദൂരദർശൻ കാലത്ത് സീരിയൽ ലോകത്തെ മിന്നും താരമായിരുന്നു മധുമോഹൻ.
വൈശാഖ സന്ധ്യകളിലൂടെയായിരുന്നു തുടക്കം. ദൂരദര്‍ശൻ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മധുമോഹന്‍.സ്വകാര്യ ചാനലുകൾ വരുന്നതിനു മുന്നേ ദൂരദർശൻ്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച കലാകാരൻ ആയിരുന്നു മധുമോഹൻ. നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം, നായകവേഷം സീരിയലിന്റെ സര്‍വമേഖലയിലും അദ്ദേഹം കൈവച്ചു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘മാനസി’ എന്ന സീരിയലാണ് മധു മോഹനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കിയത്. മലയാളത്തിലെ ആദ്യകാല മെഗാസീരിയലുകളിൽ ഒന്നാണ് ‘മാനസി’ ഐടി രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായിരുന്നു. ഭാര്യ ഗീത എംജി ആറിന്റെ വളർത്തുമകളാണ്..”

 

Leave a Reply
You May Also Like

“ഈ അസുഖമുള്ളവർ ചിലപ്പോൾ ഒരു പൂച്ചക്കുട്ടിയെപ്പോലെ പെരുമാറും പെട്ടെന്ന് അവർ കടുവയായി മാറും” , ജയ്‌ലർ ട്രെയ്‌ലർ

അണ്ണാത്തയുടെ പരാജയത്തിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്തിന്റെതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ജയിലർ. നയൻതാരയ്ക്കും ശിവകാർത്തികേയനുമൊപ്പം ‘കോലമാവ്…

അഹാന കൃഷ്ണയുടെ ഗ്ലാമർ ചിത്രങ്ങൾ

രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ്…

ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിച്ചത് രജിനിയാണ് പക്ഷെ അഭിനയിച്ചു നാഷണൽ അവാർഡ് നേടിയത് കമലും

Shanid Mk പൊന്നിയിൻ ശെൽവൻ ഓഡിയോ ലോഞ്ചിൽ രജിനിയുടെ വാക്കുകൾ കേൾക്കുന്നവർക്ക് ലഭിക്കുന്ന വലിയൊരു മോട്ടിവേഷനുണ്ട്.…

കോട്ടയം കുഞ്ഞച്ചൻ ന്റെ താണ്ഡവത്തോട് കൂടിയാണ്, കേരളത്തിലെ പഴമ ബാധിച്ച പാരമ്പര്യ വസ്ത്രധാരണമായ ജുബ്ബയും മുണ്ടും അച്ചായന്മാർക്ക് ഇടയിൽ പ്രൗഡിയുടെ പ്രതീകമായ വസ്ത്രധാരണമായി മാറിയത്

‘കോട്ടയം പട്ടണത്തിന്റെ രോമാഞ്ചം കുഞ്ഞച്ചൻ വന്നേ…’ (KD) Nirmal Arackal 1990 മാർച്ച് 15നാണ് ‘കോട്ടയം…