അടുത്തകാലത്തു ശരീരഭാരത്തിന്റെ വിമർശിക്കപ്പെട്ട നടൻ നിവിൻപോളി പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടാണ് ആരാധകരെ ഞെട്ടിക്കുന്നത്. ഏറെക്കാലമായി താരം അമിത വണ്ണത്തിന്റെ പേരിൽ പരിഹാസങ്ങളും പഴിയും കേൾക്കുകയായിരുന്നു. പടവെട്ട് , സാറ്റർഡേ നൈറ്റ്, മഹാവീര്യർ …തുടങ്ങിയ സിനിമകളിൽ വണ്ണം കൂടിയ നിവിൻ പോളിയായിരുന്നു . തട്ടത്തിൻ മറയത്തിലെ ആ നിവിനെ മതിയെന്നാണ് ആരാധകർ മുറവിളി കൂട്ടിയിരുന്നു .
ഇപ്പോൾ നിവിന്റെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിവിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ രൂപമാറ്റമെന്നാണ് റിപ്പോർട്ട്.