കഴിഞ്ഞ പതിറ്റാണ്ടിന്റ നടൻ

186

കഴിഞ്ഞ പതിറ്റാണ്ടിന്റ നടൻ

Sajith M S
2011 ലും 2013 ലുമായ് രണ്ടു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. ഒരു തവണ നാഷണൽ അവാർഡ് പ്രത്യേക ജൂറി പരാമർശം. അവാർഡ് എന്ന അളവുകോലിൽ ഒതുക്കാൻ കഴിയാത്ത പ്രതിഭ
22 female കോട്ടയത്തിലെ സിറിൽ എന്ന വില്ലൻ,ആര്ടിസ്റ്റിലെ മൈക്കിൾ, അന്നയും റസൂലുമിലെ റസൂൽ, ആമേനിലെ സോളമൻ, ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി , തൊണ്ടിമുതലും ദൃക്‌സാക്ഷിയുമിലെ കള്ളൻ, മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ്‌…. എന്നു തുടങ്ങി ഫഹദ് എന്ന നടൻ കഴിഞ്ഞ പതിറ്റാണ്ടിൽ അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധിയാണ്. തന്റെ career ലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ആയിരുന്നു കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഫഹദ് അവതരിപ്പിച്ചത്.
2011 ൽ ചാപ്പ കുരിശ് മുതൽ ഫഹദ് ഉടച്ചു വാർത്തത് നായകൻ എന്ന നിലയിൽ ഉള്ള മലയാളി സൗന്ദര്യസങ്കല്പങ്ങളുടെ ഉടച്ചുവാർക്കൽ കൂടിയായിരുന്നു. വിഗ് വയ്ക്കാതെ തന്റെ മുഖത്തെ സ്‌ക്രീനിൽ കൊണ്ട് വന്നു. Six pack മസിൽ പ്രദർശനങ്ങളെ പൊളിച്ചെഴുതി.
Image result for fahad fazil"ഇതൊന്നുമില്ലാതെ സിനിമ എന്ന മാർക്കറ്റിംഗ് മേഖലയിൽ ഫഹദ് ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു . പ്രതിഭ എന്ന മൂലധനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് ഏക ത്വരകമായി ഉണ്ടായിരുന്നത്. ‘ചാപ്പാ കുരിശ് ‘ ‘അന്നയും റസൂലും ‘ തുടങ്ങിയ സിനിമകളിൽ ചുണ്ടു കോർത്തപ്പോൾ, three fourth ഇട്ടു കൊണ്ട് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ”ഇതൊക്കെയാണോ new ജനറേഷൻ ” എന്ന് ചില അല്പരായ മലയാളികൾ സദാചാര ഭ്രംശം കൊണ്ടു. അതിനെയെല്ലാം ഫഹദ് ട്രെൻഡ് ആക്കി. ഇത്തരം സദാചാര മുഖംമൂടികളെ കൂടി അതിലംഖിച്ചു കൊണ്ടാണ് നടൻ എന്ന നിലയിൽ ഫഹദ് സ്വന്തം ഇരിപ്പിടം മലയാള സിനിമയിൽ നേടിയത്.
ചാപ്പാ കുരിശ് കണ്ടു കഴിഞ്ഞു സംവിധായകൻ സത്യൻ അന്തിക്കാട് കുറിച്ചത് ഞാൻ ഇന്നും ഓർക്കുന്നു
”ഫാസിൽ എന്ന സംവിധായകൻ കണ്ടെത്തിയ ഏറ്റവും നല്ല നടൻ മോഹൻലാൽ മാത്രമല്ല, അതിൽ ഫഹദ് കൂടി ഉണ്ടാകും ”
പത്ത് കൊല്ലം കൊണ്ട് ഫഹദ് തെളിയിച്ചത് അതാണ്‌. 2002 ൽ കയ്യെത്തും ദൂരത്തു എന്ന സിനിമയിൽ നായകൻ ആയ ഏതോ ഒരു നടൻ എന്ന രേഖപ്പെടുത്തലിൽ നിന്ന് തന്റെ പ്രതിഭ കൊണ്ട് മാത്രം പത്ത് കൊല്ലത്തിനകം നടൻ എന്ന നിലയിൽ മലയാള സിനിമയിൽ Top 5 ൽ ഇടം നേടിയ Heroism.
കഴിഞ്ഞു പോയത് ഫഹദിന്റെ പതിറ്റാണ്ട് ആണ്. തല്ക്കാലം മലയാള സിനിമയിൽ ഇപ്പൊ പകരം വയ്ക്കാനില്ലാത്ത ഒരേയൊരു ഫഹദ് മാത്രം