നടൻ പാർത്ഥിപൻ വേദിയിൽ മൈക്ക് വലിച്ചെറിഞ്ഞതാണ് ഇപ്പോൾ ടോളീവുഡിൽ സംസാരവിഷയം. അതും എ ആർ റഹ്‌മാൻ ഒക്കെ പങ്കെടുത്ത പരിപാടിക്കിടയിൽ. സാധാരണ പൊതുപരിപാടികൾക്കിടയിലെ താരങ്ങളുടെ ദേഷ്യവും പൊട്ടിത്തെറികളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ് പാർത്ഥിപന്റെ പ്രവർത്തി . താൻ സംവിധാനം ചെയുന്ന ‘ഇരവിൻ നിഴൽ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആണ് സംഭവം.
പാർത്ഥിപനും എ ആർ റഹ്മാനും പരിപാടിയിൽ പങ്കെടുത്തു പരസ്പരം സംസാരിക്കുന്നതിനിടയിൽ പാർത്ഥിപന്റെ മൈക്ക് പ്രവർത്തിക്കുന്നില്ല എന്ന് കാണികൾ ചൂണ്ടിക്കാട്ടിയപ്പോൾ, എന്നാപ്പിന്നെ അത് ആദ്യമേ പറയണ്ടേ എന്ന് ദേഷ്യപ്പെട്ടുകൊണ്ടാണ് താരം കണികൾക്കിടയിലേക്കു മൈക് വലിച്ചെറിഞ്ഞത്.
എന്തായാലും ഇതൊക്കെ കണ്ടു എ ആർ റഹ്മാൻ പോലും അമ്പരന്നു നിന്നുപോയി എന്നാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. സംഭവത്തിൽ കേഹദിച്ചുകൊണ്ടു പാർത്ഥിപൻ ഇടനെ ക്ഷമയും പറഞ്ഞു. വേദിയിൽ വച്ച് എ.ആർ. റഹ്മാൻ നൽകിയ ഷീൽഡ് ഒരു കൈകൊണ്ട് ഏറ്റുവാങ്ങിയതുകൊണ്ട് കൈ ഉളുക്കിയിരുന്നെന്നും അതിന്റെ വേദന താങ്ങാനാവാതെ വന്ന സാഹചര്യത്തിൽ മൈക്ക് കൂടി പ്രവർത്തിക്കുന്നില്ലെന്ന് അറിഞ്ഞപ്പോഴുണ്ടായ ആ ടെൻഷൻ കാരണമാണ് അങ്ങനെയെല്ലാം സംഭവിച്ചതെന്നും അദ്ദേഹം ക്ഷമചോദിച്ചു കൊണ്ട് പറഞ്ഞു.