അഭിനേതാവും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറിന്റെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയം. ഒരുകാലത്തു സീരിയലുകളിലൂടെ അഭിനയരംഗത്തേയ്ക്കു വന്ന നടനാണ് പ്രേംകുമാർ. പണ്ട് ദൂരദർശൻ കാലത്താണ് താരം കൂടുതലും സീരിയലുകളിൽ അഭിനയിച്ചത്. എന്നാൽ ഇപ്പോൾ പ്രേംകുമാർ സീരിയലുകളെ കുറിച്ച് നടത്തിയ പരാമർശം ചർച്ച ചെയ്യപ്പെടും എന്നുതന്നെയാണ് വിശ്വാസം.
സീരിയലുകൾ എന്റോസൾഫാൻ വിഷത്തേക്കാൾ മാരകമാണ് എന്നാണു പ്രേംകുമാർ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ പത്തുവര്ഷത്തോളമായി താൻ സീരിയലിൽ അഭിനയിക്കാറില്ലെന്നും അത് സമൂഹത്തോട് ചെയുന്ന നന്മയാണെന്നും അദ്ദേഹം അപറഞ്ഞു. മനുഷ്യന്റെ യുക്തിയെ പോലും ചോദ്യം ചെയുന്ന തരത്തിലാണ് സീരിയലുകളുടെ പ്രമേയങ്ങൾ. താൻ സീരിയൽ വിരുദ്ധൻ അല്ലെന്നും അവയെ പാടെ നിരോധിക്കണം എന്ന അഭിപ്രായം ഇല്ലെന്നും പ്രേംകുമാർ പറഞ്ഞു. എന്നാൽ മലയാളിയുടെ സാക്ഷരതയെയും സാമൂഹ്യബോധത്തെയും പരിഹസിക്കുന്ന സീരിയലുകൾ കാണുമ്പൊൾ താൻ ചൂളിപ്പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.