സൂപ്പർസ്റ്റാർ ആയി മലയാളത്തിൽ വിലസിയ റഹ്മാന്റെ കരിയർ നശിപ്പിച്ച ആ നടി ആരാണ് ? റഹ്മാൻ അന്നത്തെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
57 SHARES
680 VIEWS

മലയാളിക്ക് മമ്മൂട്ടിയെയോ മോഹന്ലാലിനെയോ പോലെ തന്നെ എന്നും ഓർത്തുവയ്ക്കാൻ സാധിക്കുന്ന നടനാണ് റഹ്‌മാൻ. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് ആയിരുന്നു റഹ്‌മാനുണ്ടായിരുന്നത്. 1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലെ രവി പുത്തൂരാനെ ആരും മറന്നിട്ടുണ്ടാകില്ല. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇരുന്നൂറോളം ചിത്രങ്ങളിൽ ആണ് അദ്ദേഹം നായകനായും സഹനടനായും നെഗറ്റിവ് കഥാപാത്രങ്ങളായും അഭിനയിച്ചത്. അതികായന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും രണ്ടു വശങ്ങളിൽ നിർത്തി മധ്യത്തു നിന്ന് ആടിത്തിമിർത്തു പ്രേക്ഷകപ്രീതി കൈപ്പറ്റുന്ന വേഷങ്ങളായിരുന്നു ഒരുകാലത്തു റഹ്‌മാൻ കൈകാര്യം ചെയ്തിരുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കുന്ന അപൂർവം മലയാള നടൻമാരിൽ ഒരാളാണ് റഹ്മാൻ. കൂടെവിടെയാണ് ഈ ബഹുമതി നേടിക്കൊടുത്തത്. ഫിലിം ക്രിട്ടിക്സ്, ഫിലിം ചേമ്പർ അവാർഡുകളും കൂടെവിടെ റഹ്മാന് നേടിക്കൊടുത്തു. മലയാള സിനിമയുടെ 78 വർഷത്തെ ചരിത്രത്തിലെ ട്രെൻഡ്സെറ്റർ എന്ന ദുബായ് എത്തിസലാത്ത് എവറസ്റ്റ് ഫിലിം അവാർഡ് 2007ൽ റഹ്മാനെ തേടിയെത്തി. കമലാഹാസൻ, ശ്രീദേവി, മഞ്ജു വാര്യർ, നദിയ മൊയ്തു തുടങ്ങിവർക്കിടയിൽ നിന്ന് വോട്ടെടുപ്പിലൂടെ ജനങ്ങളാണ് റഹ്മാനെ ഈ അവാർഡിനു തിരഞ്ഞെടുത്തത്.

എന്നാൽ പിന്നീട് ആദ്യകാലങ്ങളിൽ ഉണ്ടായതുപോലെ ആനുപാതികമായൊരു വളർച്ച റഹ്‌മാന്‌ ഉണ്ടായില്ല. ക്രമേണെ മലയാളിയും റഹ്‌മാനെ മറന്നു. നാലും രണ്ടും വർഷത്തെ ഇടവേളകൾ താരത്തിന് പതിവായി. അപ്പോഴും മറ്റുഭാഷകളിൽ റഹ്മാന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എവിടെയാണ് താരത്തിന് പിഴച്ചത് ? എന്തുകൊണ്ടാണ് പിന്നോക്കം പോയത് ? തീർച്ചയായതും അതൊരു പ്രണയപരാജയം ആയിരുന്നു. അതിനെ കുറിച്ചാണ് റഹ്മാന്റെ വാക്കുകൾ.

“കരിയറിന്റെ തുടക്ക കാലത്ത് എനിക്ക് ഒരു നടിയുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് റഹ്മാന്‍ പറയുന്നത്. വണ്‍വേ അല്ല പരസ്പരമുള്ള പ്രണയം തന്നെ. പിന്നീട് പലവിധ കാരണങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞുവെന്നാണ് റഹ്മാന്‍ പറയുന്നത്.അവളെ ഞാന്‍ വിവാഹം കഴിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവള്‍ തനിക്ക് കരിയറില്‍ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞ് ബന്ധത്തില്‍ നിന്ന് താനേ പിന്നോട്ട് പോയി.അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. സിനിമയില്‍ കാണുമ്പോലെ തന്നെ ഞാന്‍ വിഷാദത്തിലായി. പിന്നെ കുറച്ചുകാലം എനിക്ക് വിവാഹം വേണ്ടെന്ന മൈന്‍ഡായിരുന്നു. അപ്പോഴാണ് മെഹറുന്നീസ ജീവിതത്തിലേക്ക് വന്നത്.അവള്‍ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ മെഹറുന്നീസയെ എനിക്ക് കിട്ടില്ലായിരുന്നു . സിനിമയില്‍ തിളങ്ങി നിന്ന ഞാന്‍ ഒരു സമയത്ത് പിന്നോക്കം പോയതിന് കാരണം ഞാന്‍ തന്നെയാണ്. അത് തന്റെ കൈയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാണ് .എന്റെ പിആര്‍ വര്‍ക്ക് വളരെ മോശമായിരുന്നു. ഞാന്‍ സീരിയസ് ആയിരുന്നില്ല. കരിയറില്‍ ഒട്ടും ഫോക്കസ് ചെയ്തതുമില്ല. മലയാളത്തില്‍ സൂപ്പറായി നില്‍ക്കുന്ന സമയത്താണ് തമിഴിലേക്ക് പോവുന്നത്. അവിടുന്ന് തെലുങ്കിലേക്ക് പോയി. എവിടെയും ഞാന്‍ ഉറച്ച് നിന്നില്ല. ആരെങ്കിലും നല്ലൊരു വേഷവുമായി വന്നാല്‍ ഞാന്‍ അങ്ങോട്ട് പോവും. കരിയര്‍ ഒട്ടും പ്ലാന്‍ ചെയ്തിരുന്നില്ല” – റഹ്മാൻ പറഞ്ഞു.

അന്ന് റഹ്മാൻ പ്രണയിച്ച നടി ആരാണ് ? റഹ്മാന്റെ മനസിനെ വേദനിപ്പിച്ച നടി ആരാണ് ? എന്നാണു സോഷ്യൽ മീഡിയയുടെ ചോദ്യം.

പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാളചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983ലാണ് കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്നു റഹ്മാൻ. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചു. കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റേതായി പുറത്തുവന്നു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിൽ റഹ്മാൻ നായകവേഷവും മോഹൻലാൽ വില്ലൻ വേഷവും ചെയ്തു എന്നതിൽ നിന്നു തന്നെ റഹ്മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ.എസ്. സേതുമാധവന്റെ സുനിൽ വയസ് 20, സത്യൻ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

എൺപതുകളുടെ അവസാനം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങിയതോടെ റഹ്മാൻ മലയാള സിനിമയിൽ നിന്ന് മെല്ലെ അകന്നു. വർഷം ഒരു ചിത്രം എന്ന കണക്കിൽ കുറെ സിനിമകളിൽ അഭിനയിച്ചുവെങ്കിലും പിന്നീട് തീർത്തും ഇല്ലാതെയായി. 1997 മുതൽ 2003 വരെയുള്ള ഏഴ് വർഷത്തിനിടയിൽ ഒരു മലയാള സിനിമയിൽ മാത്രമാണ് റഹ്മാൻ അഭിനയിച്ചത്. തൊണ്ണൂറുകളിൽ റഹ്മാൻ അഭിനയിച്ച ഐ.വി. ശശിയുടെ ‘അപാരത’ എന്ന ചിത്രം മാത്രമാണ് വിജയിച്ചത്. മറ്റുള്ളവയൊക്കെ പരാജയമായി.

നീണ്ട ഇടവേളയ്ക്കു ശേഷം 2006ൽ റഹ്മാൻ മലയാളത്തിലേക്കു തിരിച്ചുവന്നു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ഉപനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം അൻവർ റഷീദിന്റെ രാജമാണിക്യത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. 2007 ൽ രണ്ടു ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്തു. പത്തു വർഷത്തിനു ശേഷമായിരുന്നു മലയാളത്തിൽ റഹ്മാൻ നായകനായി ഒരു ചിത്രം പുറത്തുവന്നത്. എബ്രാഹം ലിങ്കൺ എന്ന ഈ ചിത്രത്തിൽ പക്ഷേ, കലാഭവൻ മണിയും മറ്റൊരു നായകനായി ഉണ്ടായിരുന്നു. മഹാസമുദ്രം, ഭാർഗവചരിതം മൂന്നാം ഖണ്ഡം,ഗോൾ,റോക്ക് എൻ റോൾ, നന്മ, വെറുതെ ഒരു ഭാര്യ (അതിഥി വേഷം), മോസ് എൻ ക്യാറ്റ്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലും റഹ്മാൻ പിന്നീട് അഭിനയിച്ചു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിച്ചു. പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ‘മുസാഫിർ, രാജസേനൻ സംവിധാനം ചെയ്യുന്ന ഭാര്യ ഒന്ന്, മക്കൾ മൂന്ന് എന്നീ ചിത്രത്തിൽ നായകവേഷങ്ങളിൽ അഭിനയിച്ചു.

1986ൽ പുറത്തിറങ്ങിയ നിലവേ മലരേയാണ് റഹ്മാന്റെ ആദ്യ തമിഴ് ചിത്രം. തമിഴ് നടൻ വിജയിൻറെ അച്ഛനും പ്രശസ്ത സംവിധായകനുമായ എസ്. എ. ചന്ദ്രശേഖറായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നിലവേ മലരേ വൻ വിജയം നേടി. ഈ ചിത്രം പ്രിയവദയ്ക്കൊരു പ്രണയഗീതം എന്ന പേരിൽ മലയാളത്തിലും ഡബ് ചെയ്തു പുറത്തിറക്കി. കണ്ണേ കണ്ണേമുതേ, വസന്തരാഗം, അൻപുള്ള അപ്പ, ഒരുവർ വാഴും ആലയം തുടങ്ങിയ ചിത്രങ്ങളിലും തൊട്ടടുത്ത വർഷങ്ങളിൽ റഹ്മാൻ അഭിനയിച്ചു. അൻപുള്ള അപ്പയിൽ ശിവാജി ഗണേശനൊപ്പമാണ് റഹ്മാൻ അഭിനയിച്ചത്. 1989ൽ പുറത്തിറങ്ങിയ കെ. ബാലചന്ദ്രറിന്റെ പുതു പുതു അർത്ഥങ്ങൾ എന്ന ചിത്രമാണ് റഹ്മാനെ തമിഴിലെ തിരക്കുള്ള താരമാക്കിയത്. വൻ വിജയം നേടിയ ഈ ചിത്രം മൂന്നുറു ദിവസത്തോളം തുടർച്ചയായി പ്രദർശിപ്പിച്ചു. ഇളയരാജയുടെ നിരവധി ഹിറ്റ് ഗാനങ്ങളുള്ള ഈ ചിത്രത്തിൽ സിത്താരയും ഗീതയും ആയിരുന്നു റഹ്മാന്റെ നായികമാർ. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കെ.എസ്. രവികുമാറിന്റെ ആദ്യ ചിത്രമായ പുരിതായതെ പുതിർ റഹ്മാൻ നായകനായ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമായി. വസന്ത് സംവിധാനം ചെയ്ത നീ പാതി നാൻ പാതി, ചിന്ന ദളപതി, ആത്മ, ഉടൻ പിറപ്പ്, അതിരടിപ്പടൈ, പൊൻവിലങ്ക്, കറുപ്പു വെള്ളൈ, കൽക്കി തുടങ്ങിയ റഹ്മാന്റെ ചിത്രങ്ങളും സൂപ്പർഹിറ്റുകളായി.

എ.ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത സംഗമം എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെ റഹ്മാന്റെ താരമൂല്യത്തിന് തമിഴിൽ മങ്ങലേറ്റു. കെ.എസ്. രവികുമാറിന്റെ എതിരി എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ പിന്നീട് തമിഴിൽ തിരിച്ചെത്തുന്നത്. അമീർ സുൽത്താന്റെ റാം, ഹരികുമാർ സംവിധാനം ചെയ്ത തൂത്തുക്കുടി, വിഷ്ണുവർദ്ധന്റെ ബില്ല തുടങ്ങിയ ചിത്രങ്ങളിലും റഹ്മാൻ പിന്നീട് അഭിനയിച്ചു. എതിരി, റാം എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തത്. തൂത്തുക്കിടിയിലെയും റാമിലെയും അഭിനയം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. റഹ്മാൻ അഭിനയിച്ച ആദ്യ വില്ലൻ വേഷമായിരുന്നു എതിരി. പിന്നീട് ബില്ലയിലും റഹ്മാൻ വില്ലൻ വേഷം ചെയ്തു. മുരളീകൃഷ്ണ സംവിധാനം ചെയ്യുന്ന ബലം, അഹമദ് സംവിധാനം ചെയ്യുന്ന വാമനൻ എന്നീ ചിത്രങ്ങളിലാണ് റഹ്മാന്ർ ഇപ്പോൾ തമിഴിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ചിത്രമായ കൂടെവിടെയിലെ നായിക സുഹാസിനിക്കൊപ്പം 25 വർഷത്തെ ഇടവേളയ്ക്കു ശേഷം റഹ്മാൻ അഭിനയിക്കുന്ന ചിത്രമാണ് ബലം. റഹ്മാന്റെ മലയാളത്തിലെ ഭാഗ്യ ജോഡിയായിരുന്ന രോഹിണി വാമനനിലു അഭിനയിക്കുന്നുണ്ട്.

1986ൽ റഹ്മാന്റെ ആദ്യ തെലുഗു ചിത്രമായ രാസലീല പുറത്തുവന്നു. ചിത്രം നല്ല വിജയം നേടി. തൊട്ടുപിന്നാലെ അഭിനയിച്ച ചിനാരി സ്നേഹം എന്ന ചിത്രവും റഹ്മാന്റെ തെലുഗു വിജയം ചിത്രങ്ങളിലൊന്നാണ്. സൂപ്പർഹിറ്റ് സംവിധായകനായ കോടി രാമകൃഷ്ണയുടെ ഭാരത് ബന്ദ് എന്ന ചിത്രത്തിന്റെ വൻവിജയമാണ് തെലുഗു സിനിമയിൽ റഹ്മാന്റെ സ്ഥാനം ഉറപ്പിച്ചത്. കെ. വാസുവിന്റെ റപ്പൂട്ടി റൌഡി (ചിന്ന ദളപതി – തമിഴ്), ആർ.കെ. ശെൽവമണിയുടെ സമരം എന്നിവയും റഹ്മാന്റെ സൂപ്പർഹിറ്റ് തെലുഗു ചിത്രങ്ങളാണ്. വിജയശാന്തിയുടെ നായകനായി അഭിനയിച ശ്രീമതി സത്യഭാമ, കമാൻഡർ ജ്യോതി തുടങ്ങിയ ചിത്രങ്ങളും റഹ്മാന്റേതായി തെലുങ്കിൽ പുറത്തുവന്നു. 2005 ൽ പുറത്തിറങ്ങിയ ധൈര്യം എന്ന ചിത്രം പരാജയപ്പെട്ടതോടെ തെലുങ്കിലും റഹ്മാന് ഇടവേള വന്നു. തിരിച്ചുവരവിലും റഹ്മാൻ തെലുങ്കിൽ സ്ഥാനം പിടിച്ചു. എബ്രാഹം ലിങ്കൺ എന്ന മലയാള സിനിമയുടെ തെലുഗു ഡബ്ബിങ് നല്ല കളക്ഷൻ നേടിയതോടെ കൂടുതൽ അവസരങ്ങൾ റഹ്മാനെ തേടിയെത്തി. മുത്തയാല സുബ്ബയയ്യയുടെ ആലയം കഴിഞ്ഞ വർഷം പുറത്തിറങ്ങി. ഈ ചിത്രം സാമാന്യം നല്ല വിജയം നേടി. ബില്ലയുടെ തെലുഗു പതിപ്പായി ബില്ല-2009ലും റഹ്മാൻ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്