നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. മലയാളം, തമിഴ്, കന്നട സിനിമകളിൽ സജീവമായ രാഹുൽ 2009ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രം അതേ നേരം അതേയിടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തമിഴ് ചിത്രം യുഗത്തിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെയാണ് മലയാളത്തിലേക്ക് ക്ഷണം ലഭിച്ചത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ രാഹുൽ അരങ്ങേറ്റം കുറിച്ചത്. ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍, മെമ്മറീസ് , 12th മാൻ ക്രൈം സ്റ്റോറി, ട്രാക്ക്, യുഗം, നായാട്ട്, ലിസമ്മയുടെ വീട്, മെമ്മറീസ്, കടുവ, പാപ്പന്‍, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ബെംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന്‍ സൈജു കുറുപ്പ്, നരേന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുരുഷന്റെ പരീക്ഷണശാലയല്ല സ്ത്രീയുടെ സുരക്ഷിത ഇടം
പുരുഷന്റെ പരീക്ഷണശാലയല്ല സ്ത്രീയുടെ സുരക്ഷിത ഇടം Sabu Jose ജീവിതത്തിന്റെ സർവ മേഖലകളിലും