ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ നടനെ പ്രവേശിപ്പിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്ത സിനിമാലോകത്തെയും ആരാധകരെയും സന്നദ്ധപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നടൻ ശരത്കുമാറിനെ ഇന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരം.
ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.. ശരത്കുമാറിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. താരങ്ങളും ആരാധകരും ശരത്കുമാർ പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിക്കുന്നു.
അഭിനയത്തിന് പുറമെ നിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു. നടി രാധിക അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണ് , അതിൽ രാഹുൽ എന്നൊരു മകനുണ്ട്. ശരത്കുമാറിന് ആദ്യ ഭാര്യ ഛായാ ദേവിയിൽ രണ്ട് പെൺമക്കളുണ്ട്. മൂത്ത പെൺകുട്ടി വരലക്ഷ്മി ശരത്കുമാറും തിരക്കുള്ള നടിയാണ്.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സെൻസേഷണൽ വിവരങ്ങൾ പുറത്തുവരുമ്പോൾ… നിലവിലെ വിവരം അനുസരിച്ച് മെഡിക്കൽ ടെസ്റ്റുകൾ പൂർത്തിയാക്കിയിരുന്നു. താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. ഒരു കിംവദന്തിയും ആരും വിശ്വസിക്കരുത് എന്നു അടുത്തവൃത്തങ്ങൾ പറയുന്നു.