മരണശേഷം സ്വത്തുക്കൾ ചാരിറ്റിക്ക് എഴുതിവച്ചിട്ടുള്ള ആ മഹാനായ നടന് ജന്മദിനാശംസകൾ

0
611

Pavan Hari

“ഞാൻ സപ്ലി എഴുതി ബി.കോം പാസ്സായ വ്യക്തിയാണ്,അങ്ങനെയുള്ള ഞാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ നിങ്ങള്‍ക്ക് ഉപദേശം നല്‍കുകയാണെന്ന് വിചാരിക്കരുത്..

ജീവിതത്തില്‍ ഞാന്‍ പഠിച്ച ചില പാഠങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കാം..1995ല്‍ ബി.കോം പൂര്‍ത്തിയാക്കുമ്പോള്‍,ഞാൻ വെറും ശരവണൻ ആയിരുന്നു..ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് അന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല..നടനാകണമെന്ന് വിചാരിച്ചല്ല ഞാൻ സിനിമയില്‍ എത്തിയത്,യാദൃച്ഛികമായി നടനായി തീർന്ന വ്യക്തിയാണ്.ഞാന്‍ എന്നില്‍ തന്നെ ഒരുപാട് വിശ്വസിച്ചു..എന്നെ തന്നെ മാതൃകയാക്കി,സ്വയം പ്രതീക്ഷ നല്‍കി മുന്നോട്ട് പോയി.അങ്ങനെ എന്റെ ജീവിതം തന്നെ മാറി..ജീവിതത്തില്‍ വിശ്വസിക്കൂ..അത് എപ്പോഴും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ തന്നുകൊണ്ടിരിക്കും.അത് പക്ഷേ പ്രവചിക്കാന്‍ കഴിയില്ല..എന്തും സംഭവിക്കാം.ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം.നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ചിലപ്പോള്‍ സംഭവിച്ചുകൊള്ളണമെന്നില്ല,,എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.

Differing appeals on contempt of court action against actor Surya | Regional-cinema News – India TVഎന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടുണ്ട്” “മൂന്ന് കാര്യങ്ങള്‍ ജീവിതത്തില്‍ നിര്‍ബന്ധമായും വേണം..ഒന്നാമത്തേത് സത്യസന്ധത,എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം,അത് പഠനത്തിലായാലും, പ്രണയബന്ധങ്ങളിലായാലും..രണ്ടാമത്തെ കാര്യം പോസിറ്റീവ് ആയി ചിന്തിക്കാനുളള കഴിവ്..മൂന്നാമത്തേത് ജീവിത ലക്ഷ്യം..ഞാൻ ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ഓര്‍മയില്ല..ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിര്‍മാതാവ് കൊടുത്തത് ഒരു കോടിയുടെ ചെക്കാണ്.എന്റെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന് ആ ചെക്ക് നല്‍കിയത്..അന്നെനിക്ക് പ്രതിഫലമായി ലഭിച്ചത് 3 ലക്ഷം രൂപയാണ്,അതും മുഴുവനായി ലഭിച്ചില്ല..എന്നാല്‍ ആ നിര്‍മാതാവ് അദ്ദേഹത്തിന്റെ കയ്യാല്‍ ഒരു കോടി രൂപ പ്രതിഫലം ഒരിക്കല്‍ എനിക്കും നല്‍കുമെന്ന് ഞാൻ വെറുതെ പറഞ്ഞിരുന്നു..പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മാതാവ് ഒരു കോടിയുടെ ചെക്ക് എനിക്ക് പ്രതിഫലമായി നല്‍കി..ഞാൻ ഒരു നടന്റെ മകനായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് നിങ്ങൾ വിചാരിക്കരുത്..നമ്മുടെ മനസ്സിന്റെ ഉള്ളിലാണ് ലക്ഷ്യ ബോധം വളരേണ്ടത്.അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.. ‘ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും,ആ നിമിഷം തന്നെ അത് ഉപയോഗിക്കുക..അതില്‍ രണ്ടാമതൊന്ന് ചിന്തിച്ചാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല..തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ പഠിക്കുക.(സൂര്യ ഒരു സ്പീച്ചിൽ പറഞ്ഞ കാര്യങ്ങൾ )

പതിനേഴുകാരനും മുപ്പതുകാരനും അമ്പതുകാരനും എഴുപതുകാരനുമെല്ലാം വാരണം ആയിരത്തിലെ ആ മുപ്പത്തി മൂന്ന് കാരനിൽ എങ്ങനെ സുരക്ഷിതമായിരുന്നോ അതിലും സുരക്ഷിതം ആയിരുന്നു Soorarai Pottru ലെ നൽപ്പത്തി അഞ്ച് വയസ് കാരനിൽ.!

കൗമാരക്കാരനിൽ നിന്നും കരുത്തനായ യുവാവിലേക്കും അവിടുന്ന് ഒരു മധ്യവയ്സ്ക്കനിലേക്കും ഒക്കെ പരകായം നടത്താൻ 12 വർഷങ്ങൾക്കപ്പുറവും ഇപ്പുറവും യാതൊരുവിധ തടസങ്ങളും നേരിടേണ്ടി വരാത്ത
ബ്രില്ല്യാന്റ് ആക്റ്റർക്ക്,

തന്റെ മരണശേഷം സമ്പാദ്യത്തിന്‍റെ 96% അഗരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും 2% തന്‍റെ കൂടെ ജോലി ചെയ്തവര്‍ക്കും ബാക്കി 2% കുടുംബത്തിനും ആണെന്ന് മുന്‍കൂര്‍ ഉടമ്പടി തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന പച്ചയായ മനുഷ്യന് 💙
സൂര്യ ശിവകുമാറിന് ജന്മദിനാശംസകൾ..
HAPPY BIRTH DAY THE ACTOR❤