ഇളയദളപതി വിജയ്‌ ആദ്യമായി ബാലതാരമായി അഭിനയിച്ച ചിത്രം ഏതാണ്?

986

vijay-hot-dad

തമിഴിലെ സൂപ്പര്‍ സ്റ്റാര്‍, ഇളയദളപതി വിജയ്‌ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഏതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ബാലതാരമായിയാണ് വിജയ്‌ ആദ്യമായി വെള്ളിത്തിരയിലെത്തിയത്…

വിജയുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രി എന്ന ചിത്രത്തിലാണ് ബാലതാരമായി വിജയ് ആദ്യമായി വേഷമിടുന്നത്.  ഈ ചിത്രത്തില്‍ വിജയ് കാന്തായിരുന്നു നായകന്‍. ബാലതാരമായി അവതരിപ്പിച്ച പിതാവ് തന്നെ പിന്നീട് വിജയെ നായകനായും അവതരിപ്പിച്ചു.

വിജി, എം എന്‍ നമ്പ്യാര്‍, പിഎസ് വീരപ്പ, എസ് എസ് ചന്ദ്രന്‍, വിജയലക്ഷ്മി , വി ഗോപാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

വെട്രി റിലീസായി വര്‍ഷങ്ങള്‍ക്ക് ശേഷം 1992ലാണ് നാളൈയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ വിജയ് നായകനായി അരങ്ങേറുന്നത് .