ഉലക നായകൻ കമൽഹാസനെ വച്ച് വിക്രം എന്ന ചിത്രം സംവിധാനം ചെയ്ത് ബ്ലോക്ബസ്റ്റർ സമ്മാനിച്ച സംവിധായകൻ ലോകേഷ് കനകരാജ്, മാസ്റ്ററിന് ശേഷം വീണ്ടും ദളപതി വിജയ്‌യ്‌ക്കൊപ്പം ‘ലിയോ’ എന്ന ചിത്രം ഒരുക്കുകയാണ് . നീണ്ട ഇടവേളയ്ക്ക് ശേഷം തൃഷ ദളപതിയുടെ നായികയായി എത്തുന്ന ഈ ചിത്രത്തിൽ വിജയ് ഒരു ഗാംഗ്സ്റ്ററായി അഭിനയിക്കുന്നു. അർജുൻ, ഗൗതം മേനോൻ, മിഷ്കിൻ, സഞ്ജയ് ദത്ത് എന്നിവർ വില്ലന്മാരായി എത്തുമെന്നും റിപ്പോർട്ടുണ്ട്. ബിഗ് ബോസ് ജനനി, അഭിരാമി വെങ്കിടാചലം, സാൻഡി മാസ്റ്റർ, നടി പ്രിയ ആനന്ദ്, നടൻ മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിരുന്നു.ഇപ്പോഴിതാ ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ ജോയിൻ ചെയ്തെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സഞ്ജയ് ദത്ത് ലിയോ ലൊക്കേഷനിൽ എത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സഞ്ജയ് ദത്തിനെ വിജയ് സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം വിജയിയുടെ ചിത്രത്തിലെ ലുക്കും പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. ജമ്മു കശ്‍മിരിലാണ് ‘ലിയോ’യുടെ ചിത്രീകരണം നടക്കുന്നത്.
ലിയോ എന്ന ചിത്രത്തിലെ പ്രധാന വില്ലനായി അഭിനയിക്കുന്ന സഞ്ജയ് ദത്ത് ഒരു റെസ്റ്റോറന്റിൽ വച്ചാണ് വിജയ്യെയും ലോകേഷ് കനകരാജിനെയും കണ്ടുമുട്ടിയത് തോന്നുന്നു. സഞ്ജയ് ദത്തിന്റെ രംഗങ്ങൾ ഉടൻ ചിത്രീകരിക്കുമെന്നാണ് അറിയുന്നത് . ഈ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ഫോട്ടോകൾ വൈറലാകുകയാണ്.
The red carpet was rolled out for @duttsanjay as he arrived in style in #Kashmir to set the screen on fire for #ThalapathyVijay’s #Leo ! @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss @7screenstudio #LEO 🔥 pic.twitter.com/4fHcFHmfGS
— Sreedhar Pillai (@sri50) March 11, 2023