25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില്‍ തൃക്കാക്കര അസി.കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടയിൽ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ നടൻ വിജയകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. വിജയകുമാർ കുറ്റംചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു.

കുറ്റവിമുക്തനായ വിജയകുമാർ താരസംഘടനയായ അമ്മക്കെതിരെ ആരോപണവുമായി രംഗത്തുവന്നു. പീഡനക്കേസിലെ പ്രതികളെ സ്വീകരിക്കുന്ന ‘അമ്മ സംഘടന തന്നെ 13 വർഷമായി ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒറ്റപ്പെടുത്തുകയാണ് എന്ന് നടൻ വിജയകുമാർ. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടനയായ ‘അമ്മ തന്നെ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചു എന്നാണ് വിജയകുമാര്‍ പറയുന്നത്.
ചോദ്യം ചെയ്യുന്നതിന്റെ പോലീസിനെ ആക്രമിച്ചു ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച കേസിൽ വിജയകുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് താരത്തിന്റെ ആരോപണം. ചോദ്യം ചെയ്യലിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ ഇത് തെളിയിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. തുടർന്നാണ് വിചാരണക്കോടതി താരത്തെ കുറ്റവിമുക്തനാക്കിയത് .