ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാ​ര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു.

‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വീഡിയോയിൽ പറഞ്ഞത്.വിനായകന്റെ ഭാര്യ ബബിത ബാങ്ക് ജീവനക്കാരിയാണ്.

മലയാളത്തിലെ പ്രതിഭാധനനായ അഭിനേതാവാണ് വിനായകൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായി രംഗപ്രവേശം ചെയ്തു. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.

നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. ടി.കെ. രാജീവ്കുമാറിന്റെ ഇവർ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്ങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്,ബാച്ചിലർ പാർട്ടി , ട്രാൻസ്, കരിന്തണ്ടൻ, തൊട്ടപ്പൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Leave a Reply
You May Also Like

രൺബീർ കപൂറിന്റെ ‘ആനിമൽ’ 900 കോടിയിലേക്ക് കുതിക്കുന്നു

രൺബീർ കപൂർ നായകനായ ‘അനിമൽ’ 17 ദിവസം കൊണ്ട് 835 കോടി രൂപ കളക്ഷൻ നേടിയതായി…

“ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്”എക്കാലത്തെയും മികച്ച ക്രിസ്തുമസ്സ് ചിത്രം.

  എക്കാലത്തെയും മികച്ച ഒരു ക്രിസ്തുമസ്സ് ചിത്രമാണ് “ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്”. 1946-ൽ പുറത്തിറങ്ങിയ…

‘കോളിനോസ് പുഞ്ചിരി’ യുള്ള നടന്റെ ജന്മദിനം

Ali Saheer Sabakka : ഇന്ന് (നവംബർ 15) ആദ്യ കാല നായക നടൻ വിൻസെന്റിന്റെ…

എഴുത്തുകളിൽ എൻഡോസൾഫാൻ എന്ന കാസർകോടിന്റെ വേദനയെ ചേർത്തുവച്ച, തന്റെ സിനിമ റിലീസ് ആവുന്നതിന് രണ്ടു ദിവസം മുമ്പ് മരണമടഞ്ഞ തിരക്കഥാകൃത്ത് നിസാം റാവുത്തർ

ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ. Saji Abhiramam  തന്റെ സിനിമ റിലീസ്…