തെന്നിന്ത്യയിൽ ഏറെ പ്രശസ്തനായ നടനാണ് വിശാൽ. അഭിനയത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാകുക എന്നത് പല തമിഴ് നടന്മാരുടെയും സവിശേഷതയാണ്. വിശാലും അതിൽ മോശമല്ല. ഇപ്പോൾ അദ്ദേഹത്തിന്റെയും ഫാൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി കൊടുത്തിരിക്കുകയാണ്. തമിഴ് നാട്ടിലെ തിരുവള്ളൂരിലെ സ്കൂളിൽ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്.താലികെട്ടിന്റെ സമയത്ത് മുന്നിൽ നിന്ന് തന്നെ അവർക്ക് എല്ലാവർക്കും പൂവിട്ട് അനുഗ്രഹവും വിശാൽ നൽകിയിരുന്നു. ഇത്തരമൊരു സമൂഹ വിവാഹം നടത്തുക തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് വിശാൽ ചടങ്ങിൽ പറഞ്ഞു. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ഇത്തരം സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കുമെന്ന് വിശാൽ വ്യക്തമാക്കുകയും ചെയ്തുവിവാഹത്തിന്റെ ചിലവിന് പുറമേ വിശാൽ വധൂവരന്മാർക്ക് കൈ നിറയെ സമ്മാനങ്ങളും നൽകി. തന്റെ ജന്മദിനത്തോടനുബന്ധിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിനും സമൂഹവിവാഹ ചടങ്ങുകൾ സംബന്ധിപ്പിച്ചതും മുൻനിർത്തി വിശാൽ ഫാൻസ് അംഗങ്ങളെ സ്വർണ്ണ മോതിരവും ചെയിനും സമ്മാനിച്ച് താരം ആദരിക്കുകയും ചെയ്തു. തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോഴുള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വേദിയിൽ വിശാൽ പറഞ്ഞു.
A Grand Wedding Ceremony.
Under the Initiative of PuratchiThalapathy @VishalKOfficial #Vishal_Makkal_Nala_Iyakkam 11Couples got married in Thiruvallur District,who took care of the entire ceremony.@VffVishal@DEVIFOUNDATIONS@VISHAL_SFC#மக்கள்பணியில்#மக்கள்நலஇயக்கம் pic.twitter.com/oq63XHPspS— Suba VFF (@V29Suba) November 7, 2022
**