6 വർഷങ്ങൾക് മൂൻപ് അഭിനയിച്ച ഒരു സിനിമ,അതിലെ ഒരു രംഗം കാലങ്ങൾക്കിപ്പുറവും വേട്ടയാടുന്ന അവസ്ഥ

0
244

Monu V Sudarsan

എത്ര പേർ കണ്ടിട്ടുണ്ടെന്നറിയില്ല.. ഇന്നലെ പാർവതിയുടെ പേജിൽ ഷെയർ ചെയ്ത ഒരു പെൺകുട്ടിയുടെ വീഡിയോ. അവരുടെ അനുഭവം. 6 വർഷങ്ങൾക് മൂൻപ് അഭിനയിച്ച ഒരു സിനിമ.. അതിലെ ഒരു രംഗം.. കാലങ്ങൾക്കിപ്പുറവും വേട്ടയാടുന്ന അവസ്ഥ.സിനിമയിൽ ആ രംഗം വരുന്നത് പോലെയാണോ അത് യൂട്യുബിലും പോൺ സൈറ്റുകളിലും കട്ട്‌ ചെയ്തിടുന്നത്. ഒരു സിനിമ എന്നത് സംവിധായകന്റെയും എഡിറ്ററിന്റെയും എഴുത്തുകാരന്റെയും സ്വന്തം ആണെനിരിക്കെ അതിലെ രംഗങ്ങൾ പോൺ സൈറ്റിനു വിൽക്കുന്നത്.. അല്ലെങ്കിൽ ലീക് ആവുന്നതിൽ ഈ നാട്ടിലെ നിയമങ്ങൾക് യാതൊന്നും ചെയ്യാനില്ല എന്നാണോ.. അവർ അതിൽ യാതൊരു ബാധ്യസ്ഥരും അല്ലെന്നാണോ.. പത്തിൽ പഠിച്ചിരുന്ന കുട്ടിയുടേത് ആണെന്ന് ഓർക്കുമ്പോഴാണ് ആ അവസ്ഥയുടെ ഭീകരത മനസിലാകുന്നതും..

യൂട്യൂബ് സെർച്ചുകളിലും പോൺ സൈറ്റുകളിലും ഹോട്ട് എന്ന വാചകത്തിനപ്പുറം നിറയുന്ന അശ്ലീലകാഴ്ചകൾ..അവയുടെ ഭൂരിഭാഗത്തിന്റെയും പിന്നാമ്പുറ കാഴ്ചകൾ തിരഞ്ഞുചെന്നാൽ മിക്കവാറും ചെന്നെത്തുക ആത്മഹത്യയുടെയോ, വഞ്ചനയുടെയോ കാണാകഥകളിലേക്കൊക്കെ ആയിരിക്കും.. പഠനങ്ങൾ പലതും തെളിയിച്ചിട്ടുണ്ട് അത്.. ഇവിടെ സോന പ്രതിനിധി മാത്രമാണ്.. ഇനിയും എത്രയോപേർക് ഇതുപോലെ കഥകൾ പറയാനുണ്ടാവും..

ആ സ്ത്രീയോട് അങ്ങേയറ്റം ബഹുമാനമാണ് തോന്നിയത്.. സാഹചര്യങ്ങളോട് പൊരുതിനിൽക്കുന്നവർ എന്നും പ്രചോദനം ആണ്.. പക്ഷെ അമർഷവും ഭയവും തോന്നിയത് പ്രമുഖ പേജിലെ സൊ കോൾഡ് നാട്ടുകാരുടെ പ്രതികരണത്തോടും.. “അന്ന് നിന്നുകൊടുത്തിട്ടല്ലേ.. ” “അനുഭവിച്ചോ.. തുടങ്ങിയ കമന്റുകൾ.. ഞെട്ടിപ്പിച്ചത് ഭൂരിഭാഗവും ആ കുട്ടിയെ കുറ്റപെടുത്തുന്നു എന്നതിലാണ്… അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല.. അല്ലെങ്കിൽ ശ്രമിക്കുന്നില്ല എന്നത് അത്ഭുതമാണ്… മാറേണ്ടത് അവരല്ല.. വ്യവസ്ഥിതി ആണ്.. ഈ നാട്ടിലെ നിയമങ്ങൾ ആണ്.