ഇതിഹാസ നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.1989ൽ പുറത്തിറങ്ങിയ അടവിലോ അഭിമന്യു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം.പാർത്ഥിപൻ നായകനായ ഉയിൻ ഉയ്യ് എന്ന ചിത്രം 90കളിലെ ആരാധകർ ഒരിക്കലും മറക്കില്ല. 1992 ൽ മീര എന്ന സിനിമയിൽ സിയാൻ വിക്രമിനൊപ്പം അഭിനയിച്ചു. ഈ ചിത്രത്തിലെ വിക്രമിനൊപ്പമുള്ള ലിപ് ലോക്ക് ചുംബന രംഗത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞു

നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യ ഇപ്പോൾ ഒരു ചെറിയ അതിഥി വേഷത്തിൽ എത്തുകയാണ്. ഈ സാഹചര്യത്തിൽ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം മീര തുറന്ന് പറഞ്ഞത്. ഛായാഗ്രാഹകൻ പി.സി.ശ്രീറാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രമാണ് നായകനായി അഭിനയിച്ചത് എന്നത് ശ്രദ്ധേയമാണ്.

അക്കാലത്ത് വിക്രമിന്റെ ജനപ്രിയ കരിയറിലെ ഒരു പ്രധാന ചിത്രമായി മീര മാറി. ഈ ചിത്രത്തിൽ വിക്രമും ഐശ്വര്യയും തമ്മിലുള്ള ലിപ് ലോക്ക് ചുംബന രംഗം ഉണ്ടായിരുന്നു. ഇതിൽ അഭിനയിക്കുന്നതിനിടെ ഉണ്ടായ സംഭവത്തെ കുറിച്ച് ഐശ്വര്യ തുറന്ന് പറഞ്ഞിരുന്നു. അഭിനയത്തിനായി ഏതറ്റം വരെയും പോകാൻ കഴിവുള്ള വിക്രമിനൊപ്പം തന്നെ മീരയിൽ പി.സി.ശ്രീറാം ജോടിയാക്കിയത് മറക്കാനാവാത്ത അനുഭവമാണ് എന്നാണു താരം പറയുന്നത് .

എന്നാൽ ലിപ് ലോക്ക് രംഗമാണ് അതിലെ ഏറ്റവും മോശം അനുഭവമെന്നും അവർ പറഞ്ഞു. വീനസ്  സ്റ്റുഡിയോയില്‍ മുട്ടോളം വെള്ളത്തിൽ നിൽക്കുമ്പോഴാണ് ഇരുവരും ചുംബിക്കുന്നത്. ഞാൻ അതിന് തയ്യാറായിരുന്നു, പക്ഷേ ഞാൻ ചവിട്ടിയ സ്ഥലം വളരെ വൃത്തികെട്ടതായിരുന്നു. അതിൽ കാലുകുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ടെക്‌നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തില്‍ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു. ആ രംഗം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, എന്റെ വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു.ആ സമയത്തു എനിക്ക് ശരിക്കും റൊമാന്റിക് മൂഡ് തോന്നിയില്ല. ലിപ് ലോക്ക് കിസ് ചെയ്തപ്പോൾ ഛർദ്ദിച്ചെന്ന് ഐശ്വര്യ പറഞ്ഞു.

അതുപോലെ മീരയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ഞാനും വിക്രമും എലിയും പൂച്ചയും പോലെയായിരുന്നു. പകുതിയോളം ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾക്കിടയിൽ കെമിസ്ട്രി വർക്ക് ഔട്ട് ആയത്. എന്നാൽ, അപ്പോഴേക്കും ലിപ് ലോക്ക് രംഗം ഷൂട്ട് കഴിഞ്ഞിരുന്നതായി ഐശ്വര്യ പറഞ്ഞു.

Leave a Reply
You May Also Like

ആദ്യ മലയാളം ഫാമിലി റിയാലിറ്റി ഷോ, ഓസ്ട്രേലിയയിൽ തുടക്കം

ആദ്യ മലയാളം ഫാമിലി റിയാലിറ്റി ഷോ, ഓസ്ട്രേലിയയിൽ തുടക്കം ബ്രിസ്‌ബെയ്ന്‍ : ഓസ്‌ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ…

കുടുംബത്തോടൊപ്പം കാണാവുന്ന ഒരു കൊച്ചു ചിത്രം, ഒരു പക്കാ ഒടിടി ചിത്രം

ലോറൻസ് മാത്യു  Sundari Gardens Direct OTT Release Platform : Sony Liv Review…

ധനുഷിന്റെ ‘വാതി’ ഒരു മാസം ബോക്‌സ് ഓഫീസിൽ നേടിയത് 118 കോടി

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രം ‘വാതി’ / ‘സർ’ ഫെബ്രുവരി…

ഇതുവരെ പറയാത്ത രീതിയിൽ കഥ പറയാം എന്ന ചിന്ത ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്

സല്യൂട്ട് – ഒരു നല്ല ശ്രമം Spoiler Alert എഴുതിയത് :  Jijeesh Renjan സാമ്പ്രദായിക…