നടിയും മോഡലുമാണ് അഞ്ജലി .തമിഴ്, തെലുങ്ക്, കന്നഡ , മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട് . അഞ്ജലി ജനിച്ചത് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മൊഗാലികുഡുരു എന്ന പ്രദേശത്തായിരുന്നു .രണ്ട് സഹോദരന്മാരുണ്ട് .തെലുഗു ഭാഷയാണ് വീട്ടിൽ സംസാരിച്ചിരുന്നത് .പത്താം ക്ലാസ്സ് പഠനത്തിനുശേഷം തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് മാറി താമസിച്ചു .പഠനം തുടരുകയും ഗണിതത്തിൽ ബിരുദം നേടുകയും ചെയ്തു . മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലിക്ക്, സംവിധായകനായ ശിവ നാഗേശ്വരം റാവു തന്റെ പുതിയ സിനിമയായ ഫോട്ടോ എന്ന തെലുഗു ചലച്ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി .പിന്നീട് സിനിമാ രംഗത്ത് സജീവമായി ഒട്ടനവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

2006ല്‍ പുറത്തിറങ്ങിയ ‘ഫോട്ടോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഭിനയിച്ച അങ്ങോടി തെരു, എങ്ങേയും എപ്പോതും എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് അഞ്ജലി ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് തമിഴില്‍ സജീവമായ അഞ്ജലി ചെറുതും വലുതുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി. 2011ല്‍ പുറത്തിറങ്ങിയ പയ്യന്‍സ്, 2018ല്‍ പുറത്തിറങ്ങിയ റോസാപ്പൂ , ഇരട്ട (2023 ) എന്നിവയാണ് അഭിനിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് അഞ്ജലി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.പ്രണയ രംഗങ്ങളൊക്കെ അഭിനയിക്കാൻ തനിക്ക് പലപ്പോഴും മടി തോന്നാറുണ്ട് എന്നാണ് താരം പറയുന്നത്. പ്രത്യേകിച്ച് ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും. അത് സ്വാഭാവികമായി സിനിമയിൽ ഉള്ളതാണ്. സിനിമയ്ക്കത് ആവശ്യമായ ഒന്നാണെങ്കിൽ നായികമാർക്ക് അഭിനയിക്കാതിരിക്കാൻ സാധിക്കുന്ന കാര്യവുമല്ല.എന്നാൽ നായകന്മാർക്കൊപ്പം അത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെക്കുറിച്ച് അവർ എന്താണ് കരുതുന്നത് എന്ന് താൻ അപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. മടിയും നാണവും ഒക്കെ മറച്ചുവെച്ചുകൊണ്ടാണ് അത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നത്.

രണ്ട് കമിതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും രണ്ട് അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും ഒരുപാട് വ്യത്യസ്തമായിട്ടുള്ള ഒന്നാണ്. അതുകൊണ്ടു തന്നെ ഇത്തരം രംഗങ്ങൾ അഭിനയിക്കാൻ തനിക്ക് മടി തോന്നാറുണ്ട്. അഞ്ജലിക്കൊപ്പം ഏറ്റവും കൂടുതൽ വട്ടം കേൾക്കപ്പെട്ട ഒരു നടന്റെ പേര് എന്നത് നടൻ ജയ് -യുടേതാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ ഇവരുടെ ആരാധകർ തന്നെ ഉണ്ടാക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ അതില്‍ അല്പം കാര്യമില്ലാതില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്.

**

 

You May Also Like

ജയനും ലാലും മമ്മൂട്ടിയും സ്റ്റാർ ആകുന്നതിനു മുമ്പ് കമൽഹാസൻ മലയാളത്തിൽ ചെയ്തൊരു സിനിമയാണ്

Gladwin Sharun Shaji വിൻസെന്റ് മാഷിന്റെ സംവിധാനത്തിൽ കമൽ ഹാസ്സൻ പ്രധാന വേഷത്തിൽ എത്തി 1978ലെ…

ജുഗുപ്സാവഹം, ഒരേ സമയം വെറുപ്പും അറപ്പും ഉളവാക്കുന്ന ഒന്ന്

Vani Jayate ജുഗുപ്സാവഹം ഒരേ സമയം വെറുപ്പും അറപ്പും ഉളവാക്കുന്ന ഒന്ന്. ഇയ്യടുത്ത കാലത്തൊന്നും ഒരു…

അവളെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി അവൾ ചെയ്തിട്ട് ഒന്നും നടക്കാതെ വരുമ്പോൾ, അവൾക്കായി വിധി തന്നെ ഒരു പെനാൽറ്റി അടിക്കുന്നു

Lawrence Mathew സ്ഥിരം മോട്ടിവേഷൻ പടമാണ്.. അതിൽ തന്നെ ഒരുപാട് പുതുമകൾ കൊണ്ടുവരാൻ മനു സി…

സൈബർ ആക്രമണങ്ങൾ നടത്താൻ ചിലരെ ശമ്പളത്തോടെ ആരോ നിയമിച്ചിരിക്കുകയാണെന്ന് ഭാവന

സൈബർ ആക്രമണങ്ങൾക്കെതിരെ ഭാവനയുടെ പ്രതികരണം. ഇതിനുവേണ്ടി ചിലരെ ആരോ നിയമിച്ചിരിക്കുന്നത് പോലെയാണ് . ഇവർ ഇങ്ങനെയൊക്കെ…