സ്വന്തം നാട്ടിലെ ഉത്സവത്തിന് മേളക്കാർക്കൊപ്പം ചുവടുവയ്ക്കുന്ന അനുശ്രീ, വീഡിയോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
347 VIEWS

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലൂടെ സിനിമാഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി.

പാരമ്പര്യത്തെയും പാരമ്പര്യ തനിമയുള്ള ആഘോഷങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അനുശ്രീ. കോവിഡ് അനന്തര കാലത്തു ജനങ്ങൾ വീണ്ടും ഒത്തുകൂടി ഉത്സവങ്ങൾ ആഘോഷിക്കുന്ന കാലത്തു നാട്ടിലെ അമ്പലത്തിലെ ഉത്സവം സന്തോഷത്തോടെ കൂടുകയാണ് ഇപ്പോൾ താരം . ചെണ്ടവാദ്യത്തിനൊപ്പം ചുവടുവയ്ക്കുന്ന അനുശ്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എന്തായാലും ഉത്സവങ്ങൾ സാധാരണക്കാർക്ക് മാത്രമല്ല താരങ്ങൾക്കും നൊസ്റ്റാൾജിയയും മികച്ച അനുഭവവും തന്നെയാണ്.

“ഞങ്ങടെ ഉത്സവം……രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ…..ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം.ഒരുപാട് ഓർമ്മകൾ …എൻ്റെ നാട്….എൻ്റെ നാട്ടുകാർ…എൻ്റെ അമ്പലം….ഉത്സവം…….” എന്നാണ് താരം സന്തോഷത്തോടെ കുറിച്ചത്

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ