ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി ഭാമ മലയാളികളുടെ മനസ്സിൽ ഇടംനേടിയത് . ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു.ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം.
എന്നാൽ കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല.കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയിരുന്നു.
ഇപ്പോഴിതാ നടിയുടെ ഒരു പുതിയ ചിത്രവും കാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്.ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് ഭാമ കുറിച്ചത് .പിന്നാലെ നിരവധിപ്പേരാണ് കമന്റും ചോദ്യവുമായെത്തുന്നത്. 2021 മാർച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടാണ് മകൾ ജീവിതത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.
ബിസിനസുകാരനായ അരുണിനെയായിരുന്നു ഭാമ വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാര്യേജായിരുന്നു ഇവരുടേത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും താരം പങ്കിടാറുണ്ട്. മകളായ ഗൗരിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.അതേസമയം വിവാഹമോചന വാര്‍ത്തകളില്‍ ഇതുവരെ ഭാമയും ഭര്‍ത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ല.