Featured
എത്ര പ്രമുഖ പ്രമുഖയാണെങ്കിലും ഉടനെ തീര്‍ക്കും. അത് തനിയെ അവസാനി(പ്പി)ക്കും.
ചാനലുകളുടെ ലക്ഷ്യം എന്താണ്? മാക്സിമം റേറ്റിങ്ങ് കിട്ടണം. ചര്‍ച്ചക്ക് വന്നിരിക്കുന്ന ആളുകളുടെ ആഗ്രഹം എന്താണ് ? അവര്‍ ശ്രദ്ധിക്കപ്പെടണം.
233 total views

ഇന്ന് കേരളത്തില്‍ സെന്‍സിറ്റീവ് ആയ എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും നവ മാധ്യമങ്ങളും, മുതു മാധ്യമങ്ങളും അതിനെ ഒക്കെ വിറ്റ് കാശാക്കാനാണ് നോക്കുന്നത്. നമ്മുടെ നാട്ടില്‍ എത്ര കൊലപാതങ്ങളും സ്ത്രീ പീഡനങ്ങളും നടന്നിട്ടുണ്ട്? അതെല്ലാം നടക്കുമ്പോള്‍ കുറെ ആളുകള്‍ വന്ന് ചാനലുകളുടെ മുന്നില്‍ ചര്‍ച്ചക്ക് വന്നിരിക്കും. ചാനലുകളുടെ ലക്ഷ്യം എന്താണ്? മാക്സിമം റേറ്റിങ്ങ് കിട്ടണം. ചര്‍ച്ചക്ക് വന്നിരിക്കുന്ന ആളുകളുടെ ആഗ്രഹം എന്താണ് ? അവര്‍ ശ്രദ്ധിക്കപ്പെടണം. ഇതിലെല്ലാം ഇടപെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശം എന്താണ്? അവര്‍ക്ക് മണ്ടന്മാരായ ജനങ്ങളുടെ പിന്തുണ വേണം. ഇതൊക്കെ അല്ലാതെ നമ്മുടെ കേരളത്തില്‍ എന്തോരം ചര്‍ച്ചകള്‍ നടന്നിരിക്കുന്നു. അതില്‍ ഏതിലെങ്കിലും, ഒരിക്കലെങ്കിലും.. അല്ലെങ്കില്‍ ഒന്നിലെങ്കിലും എന്തെങ്കിലും ഒരു തീരുമാനമായി മാറിയ ചരിത്രമുണ്ടോ? ഇല്ല. അതാവും ഉത്തരം.
മണി മരിച്ചു.. മണിയെ ആര് കൊന്നു ? എല്ലാം ശരിയാവുമെന്ന് വിശ്വസിച്ച ദാസനും വിജയനും മണ്ടന്മാര്. ഇന്ന് ദാസനും വിജയനും പ്രാധാന്യമുണ്ടോ? അവര്‍ പണ്ടത്തെ തലമുറയുടെ പ്രതിനിധികള്‍. ഇന്ന് സി.ഐ.ഡി കള്‍ ആവും നമ്മെ ഭരിക്കുന്നത്. ആര് ആരെ ഭരിച്ചാലും, സത്യം എന്നും നിലനില്ക്കും. സത്യത്തിന്റെ മുന്നില്‍ സംശയാലുക്കള്‍ എന്നും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. കുറ്റവാളി എന്ന് നമ്മുടെ നിയമ വ്യവസ്ഥിതി പറയുന്നത് വരെ നിങ്ങള്‍ക്ക് ആര്‍മ്മാദിക്കാം. ഇനി അങ്ങിനെ നിയമം പറയുന്നില്ലെങ്കിലും നിങ്ങള്‍ സ്വതന്ത്രര്‍ തന്നെയാണ് . നിയമം അല്ല..ജീവിതം.. അതാവും അപ്പോള്‍ നിങ്ങള്‍ക്ക് ശിക്ഷ വിധിക്കുക.
ഇപ്പോള്‍ പ്രമുഖ നടിയെ ആരോ തട്ടിക്കൊണ്ടുപോയി. ഉപദ്രവിച്ചു. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഏഴു വയസ്സായ പെണ്ണിനെ വരെ ബലാത്സംഗം ചെയ്യുന്ന നമ്മുടെ നാട്ടില്‍ നടിമാരെ പോലെ ഉള്ള പെണ്ണുങ്ങളെ ആക്രമിക്കുന്നതില്‍ ഒരു അസ്വാഭാവികതയും ഉണ്ടെന്നു ഈ ലേഖകന്‍ സംശയിക്കുന്നില്ല. സ്ത്രീയെ ഒരു ഭോഗ വസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കാമ ഭ്രാന്തന്മാരുടെ ഒരു നാട്ടില്‍. മകളെ ബലാല്‍സംഗം ചെയ്യുന്ന അച്ഛന്. ഇവിടെ എന്താണ് പ്രശ്നം? ലൈംഗിക അരാജകത്വമാണോ? ഇങ്ങിനെ ലൈംഗികമായി ദാഹിക്കുന്ന കാമ ഭ്രാന്തന്മാര്ക്ക് വേണ്ടി സര്‍ക്കാര്‍ വേശ്യാലങ്ങള്‍ തുറന്ന് കൊടുക്കണം. അല്ലെങ്കില്‍ യുവതികളെയും ബാലികമാരെയും പീഡിപ്പിക്കുന്ന ഈ ഭ്രാന്ത സംസ്കാരം നമ്മുടെ ഈ നാട്ടില്‍ ഇനിയും തുടരും.
നടിമാരില്‍ ആണ് തുടങ്ങിയതെങ്കിലും ഈ നടി അതിലും അപ്പുറത്ത് പോയി എന്നറിയാം. എന്നിരുന്നാലു ഇത്തരം പ്രശ്നങ്ങളില്‍ അധിഷ്ടിതം തന്നെയാണ് ഇന്നത്തെ ഈ പ്രശ്നവും. മാധ്യമങ്ങളിലും രാഷ്ട്രീയത്തിലും ജനതക്കു വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച നമുക്കിവിടെ കാണാം. ഇന്നത്തെ മനുഷ്യന് ഒരുപാടു വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുന്ന നേതാക്കന്മാര്ക്ക് ഇതൊരു പാഠം. അതുപോലെ നവ മാധ്യമങ്ങള്‍ക്കും..പിന്നെ നവ ഫേസ്ബുക്ക് ബുദ്ധി ജീവികള്‍ക്കും.
234 total views, 1 views today