Entertainment
അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ഭാവനയുടെ ഏറ്റവും പുതിയ മലയാള ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് !’ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. ജൂൺ 22ന് ആണ് താരം ചിത്രത്തിൽ ജോയിൻ ചെയ്തത്. സഹോദരീ സഹോദര ബന്ധം പ്രമേയമായ സിനിമയിൽ ഷെറഫുദ്ദിൻ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. അനാർക്കലി നാസർ, അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണ രംഗങ്ങളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
868 total views, 16 views today