ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
589 VIEWS

കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. പിന്നീട് മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലായി ശക്തമായ സാന്നിധ്യമറിയിച്ച താരം എഴുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. താരം മലയാളത്തിൽ മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും. ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ജീവിതത്തിലുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളെ തുടർന്ന് മലയാള സിനിമയിൽ നിന്നും 2017 നുശേഷം മാറിനിന്ന ഭാവന ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് . ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ‘ എന്ന ചിത്രത്തിലൂടെ.

ഭാവനയ്ക്ക് ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ കിട്ടിയ കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ വൈറൽ ആയത് ഭാവനയുടെ മോഡേൺ വസ്ത്ര ധാരണമാണ്. ഭവനയുടെ ഒരു വൻ തിരിച്ചു വരവിനു ശേഷം ഒരുപാട് ഉദ്ഘാടനങ്ങളിൽ ഭാവന പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ശ്രദ്ധേയമായത് ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ദൃശ്യങ്ങളാണ്.അതോടൊപ്പം ഒരുപാട് ശ്രദ്ധ നേടിയത് താരത്തിന്റെ വസ്ത്രധാരണം ആയിരുന്നു; വിവാദം ആയത് എന്ന് വേണമെങ്കിൽ പറയാം.

ഒരു പ്രത്യേക രീതിയിലുള്ള കഫ്താൻ ആയിരുന്നു നടി ധരിച്ചിരുന്നത്.ഭാവന അന്ന് അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ നിറം സ്കിൻ കളർ ആയിരുന്നത് കൊണ്ട് പെട്ടെന്ന് നോക്കുമ്പോൾ വസ്ത്രം ഇല്ലാത്ത പോലെയായിരുന്നു തോന്നുക. അതുകൊണ്ട് വലിയൊരു കൂട്ടം സദാചാരവാദികൾ ഇപ്പോൾ ഭാവനയുടെ വസ്ത്രധാരണത്തിന് എതിരെ കമന്റുകളും പോസ്റ്റുകളുമൊക്കെ ഇടുന്നുണ്ട്.. ബ്ലൗസ് ഇടാൻ മറന്നു പോയതാണോ എന്നും ഇത് വളരെ മോശമായിപ്പോയി എന്നും ഭാവനയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒന്നും വിചാരിച്ചില്ല എന്നും ആണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ