പ്ലാസ്റ്റിക് സർജറിക്കിടെ പ്രശസ്ത കന്നഡ ടിവി താരം ചേതന രാജ് (21) മരണപ്പെട്ടു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം. ശരീരത്തിൽ നിന്നും ഫാറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ചേതന രാജ് ആശുപതിയെ സമീപിച്ചത്. എന്നാൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം നടിയുടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമുണ്ടായി.
താരം മാതാപിതാക്കളെ പോലും അറിയിക്കാതെ രഹസ്യമായി ആണ് ചികിത്സയ്ക്കായി എത്തിയത്. മെഡിക്കൽ നെഗ്‌ളിജൻസ് ആരോപിച്ചു മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ശ്വാസകോശത്തിൽ വെള്ളം അടിഞ്ഞുകൂടിയതാണ് നടിയുടെ ആരോഗ്യനില വഷളാകാൻ കാരണം . ചേതനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റും.