പണം തന്നു കൂടെ കിടക്കാൻ വരുന്ന പുരുഷനെ എന്ത് പേരിട്ട് വിളിക്കണം ?

149

മലയാള സിനിമയിലെ യുവ അഭിനേത്രികളിൽ പ്രശസ്തിയേറിയ താരമാണ് ദൃശ്യ രഘുനാഥൻ. ഹാപ്പി വെഡിങ് എന്ന ഒരൊറ്റ സിനിമ മതി താരത്തിന്റെ അഭിനയ വൈഭവം മനസ്സിലാക്കാൻ. ആ ഒരൊറ്റ സിനിമയിലെ കഥാപാത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി താരം മാറുകയായിരുന്നു,അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് പലരും പലവിധത്തിൽ ആഘോഷിച്ചപ്പോൾ ദൃശ്യ രഘുനാഥ് വളരെ വിജയകരമായ ഒരു ദൗത്യം പോലെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയാണ് ചെയ്തത്.

സ്ത്രീകൾക്ക് നേരെ ഒരുപാട് കാലങ്ങളായി മനുഷ്യസമൂഹം നൽകി ക്കൊണ്ടിരിക്കുന്ന വലിയ ഒരു ദുരിതത്തിന് പേരിൽ ആണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. പണം തന്നെ കൂടെ കടക്കാൻ വരുന്ന പുരുഷനെ എന്ത് പേരിട്ട് വിളിക്കണം എന്നാണ് വീഡിയോയും ചോദിക്കുന്നത്. പണം കിട്ടുന്നിടത്ത് കിടന്നു കൊടുക്കുന്ന സ്ത്രീകളെ വിളിക്കാൻ സമൂഹത്തിലെ നൂറായിരം പേരുകളുണ്ട്. പക്ഷേ പണം തന്നു കൂടെ കിടക്കാൻ വരുന്ന ഭാര്യയും മക്കളുമുള്ള പുരുഷനെ വിളിക്കാൻ പോലും സമൂഹത്തിൽ ഒരൊറ്റ പേരില്ല.ഈ വലിയ വിഷയമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചെറിയ ഒരു വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചെയ്ത ഏറ്റവും നല്ല പ്രവർത്തി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകൾക്കപ്പുറം പഴക്കമുള്ള ഒരു ചോദ്യം ആണ് താരം ലോകത്തോട് ചോദിക്കുന്നത്.വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആയിരിക്കുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരാണ് വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. വീഡിയോക്ക് എതിരെ പ്രതികൂല കമന്റുകൾ ഇടുന്നവർക്ക് താരം പറഞ്ഞത് അത്രത്തോളം ബോധ്യപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.