റെയ്ൻ റെയ്ൻ കം എഗെയ്ൻ” എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഇനിയ. തുടർന്ന് വലുതും ചെറുതുമായി മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. പരോൾ സ്വർണക്കടുവ, മാമാങ്കം, പെങ്ങളില എന്ന സിനിമയിലെ അഭിനയം വളരെയേറെ ശ്രദ്ധ നേടി. ബ്രഹ്മാണ്ഡ ചലച്ചിത്രമായ മാമാങ്കത്തിൽ ഉണ്ണിനീലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവയായ താരം തന്റെ ആരാധകർക്കായി നിരവധി ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്. അതീവ ഗ്ലാമർ ലുക്കിലുള്ള ഇനിയയുടെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ..
**