നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുഞ്ഞിനും ഭര്‍ത്താവിനും ഒപ്പം കാറില്‍ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയില്‍ വച്ച് ആയിരുന്നു സംഭവം. മോഷ്ടാക്കളുടെ കവർച്ചാശ്രമം ചെറുക്കുന്നതിനിടെ ആണ് നടിക്ക് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴാണ് ഇവരുടെ കാറിന് നേരെ ആക്രമണമുണ്ടാവുന്നത്.ഷോപ്പിംഗ് നടത്താനാണ് കൊൽക്കത്തയിലേക്ക് പോയത്.
രാവിലെ ആറുമണിയോടെ വിജനമായ ഒരിടത്തെത്തിയപ്പോള്‍ മൂന്ന് വയസുള്ള മകൾ ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്കാന് കാർ ഒതുക്കിയപ്പോൾ ആയിരുന്നു കവർച്ചക്കാരുടെ അക്രമം ഉണ്ടായത് .. ഈ സമയത്ത് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു.പ്രകാശ് കുമാറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും സംഭവം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഭര്‍ത്താവിന്റെ പഴ്സ് കവരാന്‍ ശ്രമിച്ചപ്പോൾ തടയാന്‍ ശ്രമിച്ച താരത്തിന് വെടി ഏല്‍ക്കുകയായിരുന്നു.പ്രദേശത്തെ ഉലുബേരിയ ആശുപത്രിയില്‍ വെച്ചാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്.
ജാര്‍ഖണ്ഡിലെ പ്രമുഖനടിയാണ് ഇഷ ആല്യ. റിയാ കുമാരി എന്നാണ് യഥാര്‍ത്ഥ പേര്. സിനിമയ്ക്കായാണ് ഇഷ എന്ന പേര് സ്വീകരിച്ചത്.ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന് കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍. സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാല്‍ സഹായം ലഭിക്കാന്‍ പ്രകാശിന് രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. സിസിടിവിയുടെ ദൃശ്യങ്ങളും മറ്റും പോലീസ് ശേഖരിക്കുന്നുണ്ട്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്
“പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകൾ ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്കാന് ഇഷ അപ്പോള്‍ കാർ ഒതുക്കാന്‍ ആവശ്യപ്പെട്ടു, .ഞാൻ കാർ പാർക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാർ ഞങ്ങളുടെ പുറകിൽ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേർ ഇറങ്ങി, ഒരാൾ എന്നെ ആക്രമിച്ചു. ആയാള്‍ എന്റെ പേഴ്സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു” പ്രകാശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.