സിദ്ദിഖ് സംവിധാനം ചെയ്തു 2010ല്‍ റിലീസ് ചെയ്ത ബോഡിഗാര്‍ഡിൽ ദിലീപും നയന്‍താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.തമിഴില്‍ വിജയും അസിനും പ്രധാന വേഷങ്ങളിലെത്തി കാവലന്‍ എന്ന പേരില്‍ സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രം ബ്ലോക് ബസ്റ്റര്‍ വിജയം നേടി.

ബോഡിഗാർഡ് ഹിന്ദിയിലെത്തിയപ്പോള്‍ സൽമാൻ ഖാനും കരീനാ കപൂറും ഹെയ്സൽ കീച്ചുമായിരുന്നു യഥാക്രമം ദിലീപിന്‍റെയും നയന്‍താരയുടെയും മിത്ര കുര്യന്‍റെയും വേഷങ്ങളിൽ എത്തിയത്. വൻ വിജയം നേടിയ ചിത്രം ആഗോള ബോക്സോഫീസില്‍ ഇരുന്നൂറുകോടിയോളം കളക്ഷനും സ്വന്തമാക്കിയിരുന്നു.വിടപറഞ്ഞ പ്രിയസംവിധായകന്‍ സിദ്ദീഖിനെ ഓര്‍ത്തെടുത്ത് ബോളിവുഡ് താരം കരീന കപൂര്‍. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വിയോ​ഗത്തിലുള്ള ദുഃഖം കരീന പങ്കുവെച്ചത്.

‘നിങ്ങളെ വല്ലാതെ മിസ് ചെയ്യും’ എന്നാണ് കരീന കപൂർ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ എഴുതിയത്. ഒരു ചിരിയോടെ എന്നെന്നും ഓർമയിലുണ്ടാവുമെന്നും അവർ കുറിച്ചു.

 

Leave a Reply
You May Also Like

ജോഷി സംവിധാനം ചെയ്ത ഏക തമിഴ് ചിത്രമായ എയർപോർട്ടിൽ അന്നത്തെ സിനിമകളിൽ നിന്നും വലിയൊരു പ്രത്യേകതയുണ്ടായിരുന്നു

Rahul Madhavan മലയാളത്തിന്റെ ഹിറ്റ്‌ മേക്കർ ജോഷി സംവിധാനം ചെയ്ത ഏക തമിഴ് ചിത്രമാണ് എയർപോർട്ട്.…

ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെൻസും, ‘ഫീനിക്സ്’ ടീസർ

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന…

പൂർണമായും ഫെമിനിസ്റ്റ് രീതിയിലുള്ള നായികയാണ് നാരു

വി ആർ ഒന്നാമത്തെ പ്രിഡേറ്ററിനു ശേഷം വന്ന സീക്വലുകൾ മൂന്നെണ്ണവും തീരെ ശോകമായിരുന്നു. രണ്ടാമതൊന്നു ഓർക്കാൻ…

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവുമായി ചേർന്ന് ആരംഭിച്ച പുതിയ ബിസിനസ് എന്താണെന്ന് അറിയാമോ ?

നയൻതാര ബിസിനസിൽ ബിസി… ലേഡി സൂപ്പർ സ്റ്റാർ ഭർത്താവുമായി ചേർന്ന് ആരംഭിച്ച പുതിയ ബിസിനസ് എന്താണെന്ന്…