നടി കൃഷ്ണപ്രഭയുടെ ഡപ്പാംകൂത്ത് ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹൃത്ത് സുനിതാ റാവുവിനൊപ്പം ആണ് പതിവുപോലെ കൃഷ്ണപ്രഭയുടെ ഡാൻസ്. റെഡ് കളർ സാരിയിൽ സൂപ്പർ ലുക്കിൽ ആണ് ഇരുവരും ഡാൻസ് ചെയുന്നത്. ഈ ഡാൻസ് പതിവുപോലെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. പോയാ പോ എന്ന തമിഴ് പാട്ടിനൊപ്പമാണ് ഇവർ ചുവട് വയ്ക്കുന്നത്. ഇവർ രണ്ടുപേരും മികച്ച നർത്തകിമാർ ആണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മാടമ്പിയിലൂടെ 2008 ൽ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന കൃഷ്ണപ്രിയ ഒരു പ്രൊഫഷണൽ നർത്തകിയാണ്. 2009 ൽ മികച്ച ഹാസ്യ അഭിനേത്രിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് താരം കരസ്ഥമാക്കി.