ലെന മലയാളികള്‍ക്ക് സുപരിചതയായ നടിയാണ് . സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ താന്‍ വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെന. ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് വരന്‍.. കഴിഞ്ഞ മാസം നടന്ന വിവാഹത്തിന്റെ വിവരങ്ങള്‍ ഇന്നാണ് താരം പുറപ്പെടുന്നത്. വിവാഹ വാർത്ത പുറത്തുവിടാന്‍ ഇന്നത്തെ ദിവസം തന്നെ ലെന തിരഞ്ഞെടുത്തതിനും പ്രത്യേകതയുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് വരന്‍ എന്നതാണ് സർപ്രൈസ്.

2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായി. ഒരുപാട് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവവിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭർത്താവ് ഫോഴ്സസിലുള്ള വ്യക്തിയാണ്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. തികഞ്ഞ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അദ്ദേഹം വളരെ കോണ്‍ഫിഡന്‍ഷ്യലായിട്ടുള്ള നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗം ആയതുകൊണ്ടാണ് എനിക്ക് ഈ ഇവരം ഇതുവരെ പുറത്ത് പറയാന്‍ കഴിയാതെ പോയത്.

പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നു. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരുടെ പേരുകൾ പുറത്തുവിട്ടപ്പോൾ തനിക്കും അത് അഭിമാനനിമിഷമായിരുന്നുവെന്നും ലെന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

“ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്.” ലെന കുറിച്ചു. “ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.” എന്നും ലെന കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രാ ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്‌ണൻ. ബഹിരാകാശ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് രാജ്യത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. ലെനയും ചടങ്ങിൽ പങ്കെടുത്തു. 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം വേർപെടുത്തി. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം മലയാളത്തിന് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ്. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്.ഗഗന്‍യാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കുറച്ചു വർഷമായി കഠിന പരിശീലനത്തിലായിരുന്നു പ്രശാന്ത്.

You May Also Like

ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകളുടെ പിറകിൽ ദിലീപിന്റെ പ്രതിഭയുണ്ട്.

Ramdas Kadavallur മലയാളത്തിൽ നിന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകളുടെ പിറകിൽ…

നെറ്റ് സാരിയിൽ അതിസുന്ദരിയായി മാളവിക മേനോൻ

മലയാളികളുടെ ഇഷ്ടപ്പെട്ട യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ഒട്ടനവധി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

“ജയ് മഹേന്ദ്രയും” ശ്രീകാന്ത് മോഹനും

“ജയ് മഹേന്ദ്രയും” ശ്രീകാന്ത് മോഹനും നിരവധി സിനിമകളിൽ സഹസംവിധാനായി പ്രവർത്തിച്ച് സിനിമാ സംവിധാനത്തിന്റെ പാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ…

‘ഗാനങ്ങൾ വിഷ്വലി ഞെട്ടിപ്പിച്ചു’, ബിഗ്ബി മേക്കിങ്ങിൽ കണ്ട അമൽ നീരദ് ടച്ചിനെ കുറിച്ചാണ് അൽഫോൺസ് ജോസഫ് പറയുന്നത്

മലയാള സിനിമയിലെ സംഗീത സംവിധായകനും ഗായകനുമാണ് അല്‍ഫോണ്‍സ് ജോസഫ്. ഭദ്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത…