ശോഭനയ്ക്കും ഉർവശിക്കും ശേഷം മലയാളി ഒരു നടിയെ ഇത്രത്തോളം ഇഷ്ടപ്പെട്ടിട്ടുണെങ്കിൽ അത് മഞ്ജുവാര്യരെ മാത്രമാണ്. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി.

1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു.16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തുടർന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ മഞ്ജു കേന്ദ്രപാത്രമായി. മഞ്ജുവിന്റേതായി റിലീസ് ചെയ്യാനുള്ള സിനിമ അജിത് നായകനായ തമിഴ് ചിത്രം തുനിവ്‌ ആണ്

ഇപ്പോൾ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. “ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. പക്ഷെ എന്റെ പാതയിൽ തന്നെയാണ്” എന്നാണ് ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

Leave a Reply
You May Also Like

മമ്മൂട്ടിയുടെ പ്രഥമ തമിഴ് ചിത്രമായ മൗനം സമ്മതം കെ മധു – എസ്.എൻ.സാമി ടീമിന്റെ ആദ്യം ചിത്രം കൂടിയായി

Bineesh K Achuthan 70 – കളുടെ അവസാനം മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങളുടെ വേലിയേറ്റമായിരുന്നു.…

ഭക്തി മൂത്ത് സ്വയം മെന്റൽ ഹെൽത്ത് പ്രശ്നത്തിൽ ആവുന്ന അപകടം പിടിച്ച അവസ്ഥ

Sijin Vijayan എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാവും, അത് അവർ അവരുടേതായ രീതിയിൽ പ്രകടിപ്പിക്കുകയും എൻജോയ്…

ഡയറക്ടർ പോലും അറിയാതെ മോഹൻലാൽ അഭിനയിച്ചു ഫലിപ്പിച്ച, പതറിപ്പോയേക്കാവുന്ന ആ രംഗം !

ആറാട്ട് തിയേറ്ററിനു ശേഷം ഒടിടിയിൽ എത്തിയതോടെ കൂടുതൽക്കൂടുതൽ പ്രേക്ഷകർ സിനിമ കണ്ടു വിലയിരുത്തുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും…

ഇരുപതു രൂപയുടെ ചായക്ക്‌ കബീറും കുടുംബവും അനുഭവിക്കേണ്ടി വന്നത് അതി ഭീകരമായ ഒരു അവസ്ഥ ആയിരുന്നു

മികച്ച ഒരു താരനിര ആണ്,  വശ് എന്ന ഗുജറാത്തി ഹൊറർ സിനിമയുടെ ഈ റീമെയ്ക്കിൽ ഉള്ളത്