റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത, സ്‌കൂൾ വിദ്യാർത്ഥികളുടെ കഥപറഞ്ഞ നോട്ട്ബുക്ക് എന്ന ചിത്രം ഒരുകാലത്ത് കൗമാര സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു . പൂജ, ശ്രീദേവി, സാറ തുടങ്ങി മൂന്ന് പെൺകുട്ടികളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു നോട്ട്ബുക്ക്. മൂന്ന് പേരും നേരിടുന്ന പ്രശ്നവും പിന്നീട് ഇവരുടെ സൗഹൃദത്തിന് സംഭവിക്കുന്ന വിള്ളലും അപകടവും അതിൽ നിന്നും അതിജീവിക്കുന്നതും ഒക്കെയായിരുന്നു സിനിമയുടെ കഥ.

പൂജയായി പാർവതി തിരുവോത്തും സാറയായി റോമയും വേഷമിട്ടപ്പോൾ ശ്രീദേവി ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് മരിയ റോയ് ആയിരുന്നു. എന്നാൽ ഈ ഒരൊറ്റ സിനിമയിലൂടെ പാർവതി തിരുവോത്തും റോമയും സിനിമയുടെ പടവുകൾ കയറിപോയപ്പോൾ മരിയ മാത്രം സിനിമയിൽ നിന്നും വിട്ടുനിന്നു. അത് പഠനത്തിന്റെ തിരക്കുകൾ കാരണമാണ് എന്ന് താരം പറയുന്നു. നോട്ട് ബുക്കിനു ശേഷം ‘ഹോട്ടൽ കാലിഫോർണിയ’യിലും ‘മുംബൈ പോലീസി’ലും താരം അഭിനയിച്ചിരുന്നു.

മറ്റൊരു കാര്യം മരിയ റോയ് ഒരു കലാ-സാഹിത്യ കുടുംബത്തിൽ നിന്നുള്ള അംഗം ആയിരുന്നു എന്നത് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകൾ കൂടിയാണ് മരിയ റോയ്. മരിയയുടെ അച്ഛൻ റോയിയുടെ സഹോദരിയാണ് പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ അരുന്ധതി റോയ് എന്ന സത്യം പലർക്കും അറിയില്ല. 2015ലാണ് സ്മിത്തുമായി മരിയയുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും പൂർണമായും മാറി കുടുംബജീവിതത്തിലേക്ക് കടന്നു. സോഷ്യൽ മീഡിയയിൽ പോലും മരിയ സജീവമല്ല.

 

Leave a Reply
You May Also Like

മമ്മൂട്ടി കമ്പനിയുടെ ‘ടർബോ’ പൂർത്തിയായി, കേരള ക്രൈം ഫയൽ സീസൺ 2 വരുന്നു, തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും (ഇന്നത്തെ സിനിമാ വാർത്തകൾ അറിയിപ്പുകൾ )

ഡയൽ 100 .ഫെബ്രുവരി 23 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…

എന്റെയും നിന്റെയും വീട്ടിനകത്തേക്ക് ക്യാമറ തിരിച്ച് വച്ചതിന്റെ ദൃശ്യാവിഷ്കാരമാണ് സൗദി വെള്ളക്ക

Hani Neelamuttam ഹൃദയം കൊണ്ടല്ലാതെ ഈ സിനിമ നിങ്ങൾക്ക് ആസ്വദിക്കാനാവില്ല. ഒരു നുള്ള് കണ്ണീര് പൊടിയാതെ…

വലിയ കുഴിയ്ക്കുള്ളിൽ മിക്കേൽ കാണുന്നതെന്താണ് ?

കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറങ്ങിയിട്ടുള്ള ഒരുപാട് ത്രില്ലെർ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഉൾപ്പെടുത്താവുന്ന…

മഞ്ജു വാരിയരുടെ രണ്ടാം വരവിലെ ആദ്യ സിനിമയിൽ തന്നെ ഇത്തരമൊരു വെറുപ്പീരിന്റെ സാധ്യതകൾ നന്നായി തോന്നിയിട്ടുണ്ട്

Ashish J രണ്ടായിരങ്ങൾക്ക് ശേഷം മലയാളത്തിലെ സീനിയർ സൂപ്പർ സ്റ്റാറുകൾ ഏറ്റവുമധികം കേട്ട വിമർശനങ്ങളിൽ ഒന്നാണ്…