തൻ്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളെ അപലപിച്ച് നടി മീന. ഇതാണ്

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി.

ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.[5] തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ.മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാല‌താര‌മായും, പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.

മീന നായികയായ കഥ പറയുമ്പോൾ എന്ന ചിത്രം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു. തുടർന്ന് കുശേലൻ എന്ന പേരിൽ തമിഴിലും കഥാനായകുഡു എന്ന പേരിൽ കന്നഡയിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ഇവയിലും മീന തന്നെയായിരുന്നു നായിക. കുശേലനിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്നതിൽ മീനയ്ക്ക് പരിതാപമുണ്ടായിരുന്നതായി മീന പിന്നീട് പറയുകയുണ്ടായി. മോഹൻലാലിൻറെ നായികയായി മീന അഭിനയിച്ച ദൃശ്യം മലയാളത്തിൽ കളക്ഷൻ റിക്കോർഡുകൾ പേടിച്ചിരുന്നു. പിന്നീട് ദൃശ്യം രണ്ടാം ഭാഗത്തിലും മീന നായികയായി. അതുപക്ഷേ ഒടിടി റിലീസ് ആയിരുന്നു.

മീനയുടേതായ ചിത്രങ്ങളിൽ മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഭാരതി കണ്ണമ്മ (തമിഴ്), ഷോക്ക് (തമിഴ്), സീത രാമയ്യ ഗാരി മണവാരലു (തെലുഗു), സാന്ത്വനം (മലയാളം), സ്വാതി മുത്തു (കന്നഡ) എന്നിവയാണ്
2009ൽ ബംഗളൂരു സ്വദേശിയായ വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചു. ദമ്പതികൾക്ക് നൈനിക എന്നൊരു മകളുണ്ട്. വിജയ്‌യുടെ തെരിയിൽ വിജയുടെ മകളായി അഭിനയിച്ചു.

അതിനിടെ, 2022ൽ ആരോഗ്യനില മോശമായതിനെ തുടർന്ന് മീനയുടെ ഭർത്താവ് മരിച്ചു. ഇതേതുടര് ന്ന് വിഷമത്തിലായ മീന കുറച്ചുനാളായി പുറത്തിറങ്ങാതെ വന്നതോടെ മാധ്യമങ്ങളില് പ്രത്യക്ഷപ്പെടാന് തുടങ്ങിയിരിക്കുകയാണ്. ചില സിനിമകളിലും അഭിനയിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ നടി മീന ഉടൻ തന്നെ ഒരു നടനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മീന വ്യക്തമാക്കിയിട്ടും ഈ അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ തൻ്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ അപലപിച്ച് നടി മീന. ഒരു അഭിമുഖത്തിൽ പറഞ്ഞു, “ അത് കൊള്ളാം. നാട്ടിൽ എന്നെപ്പോലെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. ആ സ്ത്രീകളുടെ മാതാപിതാക്കളെയും കുട്ടികളെയും കുറിച്ച് ചിന്തിക്കുക. തൽക്കാലം എൻ്റെ രണ്ടാം വിവാഹത്തെക്കുറിച്ച് എനിക്ക് ഒരു ചിന്തയുമില്ല. ഭാവി ഫലത്തെക്കുറിച്ച് ഇപ്പോൾ എങ്ങനെ പറയാനാകും? അതുകൊണ്ട് തന്നെ തൻ്റെ രണ്ടാം വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ആരും വിശ്വസിക്കരുതെന്നും അവർ പറഞ്ഞു

You May Also Like

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ‘ഗാർഡിയൻ ഏഞ്ചൽ’

” ഗാർഡിയൻ ഏഞ്ചൽ “ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു…

വാരിസുവിന് വേണ്ടി വിജയ് മേടിച്ച പ്രതിഫലം ആരാധകരെ ഞെട്ടിച്ചു

തമിഴ് സിനിമാലോകത്തെ രാജാവായ ദളപതി വിജയുടേതായി അവസാനം റിലീസ് ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണങ്ങൾ നേടി…

ഓസ്കർ വേദിയിൽ തന്റെ ഭർത്താവ് പരിധി ലംഘിച്ചു പെരുമാറിയെന്ന് ജെയ്‌ഡ സ്മിത്ത്

ഓസ്കർ വേദിയിൽ തന്റെ ഭർത്താവ് വിൽ സ്മിത്ത് പരിധി ലംഘിച്ചു പെരുമാറിയെന്ന് ജെയ്‌ഡ സ്മിത്ത്. ജെയ്‌ഡയുടെ…

“മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം”, ശ്രീനാഥ്‌ ഭാസിയെ കൊട്ടി ഹരീഷ് പേരടി

ശ്രീനാഥ്‌ ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ‘മലയാളത്തിലെ നിർമ്മാതക്കളുടെ…