തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നടിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിൽ താരം ഏറെക്കുറെ എല്ലാ സൂപ്പര്താരങ്ങളുടെയും നായികയായിട്ടുണ്ട്. 2009-ൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള വ്യവസായി വിദ്യാസാഗറുമായി അവർ വിവാഹിതരായി. ദമ്പതികൾക്ക് നൈനിക എന്നൊരു മകളും ഉണ്ട്.വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നത് കുറച്ച നടി മീന പ്രധാനപ്പെട്ട വേഷങ്ങൾ മാത്രമാണ് തിരഞ്ഞെടുത്തിരുന്നത്. മീനയുടെ മകൾ നൈനികയും വിജയുടെ തെറിയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. വിവാഹത്തിന് ശേഷവും മീനയുടെ അഭിനയജീവിതത്തിൽ തടസ്സമാകാതെ കൂടെനിന്ന ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ജൂണിൽ അന്തരിച്ചു.
വിദ്യാസാഗറിന്റെ മരണത്തിൽ തകർന്ന മീന വീട്ടിൽ ഏറെ അവശയും അസ്വസ്ഥയുമായും ആണ് കഴിഞ്ഞത് . പിന്നീട് സുഹൃത്തുക്കളുടെ പ്രയത്‌നത്താൽ പതിയെ അതിൽ നിന്ന് കരകയറിയ താരം ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തി, വീണ്ടും സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് ടോളിവുഡ് വൃത്തങ്ങളിൽ മീനയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്ത കാട്ടുതീ പോലെ പരന്നത്.
നൈനികയുടെ ഭാവി കണക്കിലെടുത്ത് മറ്റൊരു വിവാഹം കഴിക്കാൻ മീനയുടെ മാതാപിതാക്കൾ നിർബന്ധിച്ചെന്നും ഇതിന് ശേഷമാണ് രണ്ടാം വിവാഹത്തിന് സമ്മതം മൂളിയതെന്നും താമസിയാതെ കുടുംബ സുഹൃത്തിനെ വീണ്ടും വിവാഹം കഴിക്കാൻ പോവുകയാണെന്നും ഉള്ള വാർത്ത പരന്നിരുന്നു.
എന്നാൽ നടി മീനയുമായി അടുപ്പമുള്ളവർ ഇത് നിഷേധിച്ചു. മീനയ്ക്ക് വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹമില്ലെന്നും രണ്ടാം വിവാഹം കഴിക്കാൻ മാതാപിതാക്കളാരും നിർബന്ധിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. മീനയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹമാണെന്നാണ് ഇവർ പറയുന്നത്.