പാലേരി മാണിക്യത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മൈഥിലി . അതിൽ ടൈറ്റിൽ കഥാപാത്രമായ മാണിക്യത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. പിന്നീട് അനവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇന്നലെ ആയിരുന്നു മൈഥിലിയുടെ വിവാഹം. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. അതിന്റെ വീഡിയോസ് എല്ലാം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ആർക്കിടെക്റ്റ് ആയ സമ്പത്തിനെയാണ് മൈഥിലി വിവാഹം കഴിച്ചത്.

സമ്പത്തുമായി പ്രണയം ഉണ്ടായത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് മൈഥിലി. ഒരു മരത്തിനു മുകളിൽ വച്ചാണ് പരസ്പരം പ്രണയം ഉണ്ടായതെന്ന് മൈഥിലി പറയുന്നു. ആർക്കിടെക്റ്റ് ആയ സമ്പത്ത് ഒരു ട്രീ ഹൗസ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിൽ കലാശിച്ചതെന്ന് മൈഥിലി പറയുന്നു. രണ്ടു വീട്ടുകാരുടെയും പിന്തുണയോടു കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് വിവാഹമായിരുന്നു തങ്ങളുടേതെന്നും മൈഥിലി. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും സമ്പത്ത് പറഞ്ഞു.

ഇന്നലെ രാവിലെ ഗുരുവായൂർ വച്ച് സമ്പത്ത് മൈദയുടെ കഴുത്തിൽ താലിചാർത്തി. ഇന്നലെ വൈകിട്ട് കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിരുന്നു. ചടങ്ങിൽ ജോജു ജോർജ്, ശ്രിന്ദ , അഹാനകൃഷ്ണ, നിമിഷ് രവി, ഗ്രേസ് ആന്റണി, സിദ്ധാർഥ് ഭരതൻ, അബു സലിം തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു. മൈഥിലിയുടെ വിവാഹ വിഡിയോകളും തുറന്നു പറച്ചിലുകളും കാണാം.

**

Leave a Reply
You May Also Like

വ്യക്തി എന്ന നിലക്ക് എന്റെ സംവിധായകരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീത് ശിവൻ (എന്റെ ആൽബം- 63)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

സച്ചിയുടെ അയ്യപ്പനും കോശിയും തെലുങ്കിൽ ഭീംല നായക് ആയപ്പോൾ (ട്രോൾ)

Drishya Anoop സച്ചിയുടെ അയ്യപ്പനും കോശിയും തെലുങ്കിൽ ഭീംല നായക് ആയപ്പോൾ (ട്രോൾ) അയ്യപ്പൻ നായർ…

ആ സിനിമയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ടതെന്ന് പ്രഭാസ്

തെലുങ്കിൽ ഒന്നുമില്ലാതിരുന്ന ഒരുതരമാണ് പ്രഭാസ്. അദ്ദേഹത്തെ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമാക്കി വളർത്തിയതിൽ ബാഹുബലിക്കും…

“ഞാൻ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്‌ക്കേണ്ട കാര്യമില്ല”

മലയാളത്തിലെ എക്കാലത്തെയും നല്ല ചിത്രങ്ങളിൽ ഒന്നായ മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ അഭിനയരംഗത്ത്…