ഒരുകാലത്തു മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായിരുന്നു നടി നന്ദിനി. മലയാളം, തമിഴ് ചലച്ചിത്രമേഖലയിലാണ് താരം കൂടുതലായി പ്രവർത്തിച്ചിട്ടുള്ളത്. കൗസല്യ (യഥാർത്ഥ നാമം കവിത ശിവശങ്കർ, ജനനം 1979 ഡിസംബർ 30). നന്ദിനി എന്ന പേരിലും അറിയപ്പെടുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.

കലാഭവൻ മണി, മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ നായകൻമാരുടെ കൂടെ ഗംഭീര അഭിനയം കാഴ്ച വെച്ചു. അങ്ങനെ ഒരു കാലത്ത് നായികയായി തിളങ്ങിയ നടി. നല്ല അഭിനയ മികവ് കൊണ്ട് തന്റെ അഭിനയ ജീവിതത്തെ മാറ്റിമറിച്ച താര സുന്ദരിയാണ് നന്ദിനി. കവിത ശിവശങ്കർ എന്നാണ് താരത്തിന്റെ ശരിയായ പേര്. . മോഡലിംഗ് രംഗത്ത് നിന്നും 1996 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തില്‍ കൂടിയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴ് തെലുഗ് ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നന്ദിനി മോഹന്‍ലാലിന്റെ നായിക ആയി അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പം വജ്രം, തച്ചിലേടത്തു ചുണ്ടൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന്‍ കരുമാടി കുട്ടന്‍ സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി.

അങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചു മലയാള സിനിമ ലോകത്ത് ശ്രദ്ധ നേടി. തമിഴിലും തെലുങ്കിലും കൗസല്യയെന്ന പേരില്ലാണ് താരം അറിയപ്പെടുന്നത്. ‘കാലമെല്ലാം കാതൽ വാഴ്ക’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. മലയാളം തമിഴ് ടെലിവിഷൻ പരമ്പരകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1998 -ലെ മികച്ച നടിയ്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിനെ തേടിയെത്തി.ഒരു കാലത്ത് സജീവമായി സിനിമയിൽ തിളങ്ങി നിന്ന്‌ അപ്രതീക്ഷിതമായി സിനിമ വിടുകയും പിന്നീട് അവരുടെ സ്വകാര്യ ജീവിതത്തിൽ ഒതുങ്ങുകയും ചെയ്യുന്ന നടിമാരുണ്ട്. അവരുടെ വിശേഷങ്ങൾ അറിയാനായിരിക്കും ചിലപ്പോൾ ആരാധകർ ആഗ്രഹിക്കുന്നത്.

നടി നന്ദിനിയും സിനിമയിൽ നിന്നും ഇതുപോലെ ഒരു നീണ്ട ഇടവേളയാണ് എടുത്തത്. തന്റെ ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങളായിരുന്നു അതിന് കാരണം. ജീവിതത്തിൽ താൻ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് താരം പറയുന്നത്.ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും വ്യായാമം ഇല്ലായ്മയും എന്റെ ശരീരത്തെ ബാധിച്ചു. ശരീരഭാരം 100 കിലോയ്ക്ക് അപ്പുറം കടന്നു. നാല് ഭാഷകളിലായി ഓടിനടന്നു അഭിനയിച്ചിരുന്ന സമയത്ത് ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എണ്ണയില്‍ വറുത്തതും മധുര പലഹാരങ്ങളും അമിതമായി കഴിച്ചു.യാത്രയിൽ വിശപ്പറിയാതിരിക്കാൻ ഗ്ലൂക്കോസ് കഴിക്കാൻ തുടങ്ങി.

ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാൻ തുടങ്ങി. തുടർന്ന് സിനിമയിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങി. ഒന്നര വർഷം ഞാൻ ഒറ്റയ്ക്കായിരുന്നു. പുറത്തേക്കിറങ്ങിയില്ല. ആരുമായി അങ്ങനെ കോൺടാക്ട് ഉണ്ടായിരുന്നില്ല.ഞാൻ അഭിനയിച്ചിരുന്ന സിനിമകൾ വരുമ്പോൾ ടിവി ഓഫ് ചെയ്യും.എനിക്ക് നേരെ ഗോസിപ്പുകളും ഇറങ്ങി. എന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തയൊക്കെ പ്രചരിച്ചു. അതെല്ലാം ഇപ്പോൾ മറക്കാൻ ശ്രമിക്കുകയാണ്- നന്ദിനി പറഞ്ഞു.തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. നാൽപ്പത്തി രണ്ടാമത്തെ വയസായിട്ടും താൻ വിവാഹം കഴിച്ചിട്ടില്ല. ജീവിതത്തിൽ പലതും നേടി. കോടികളുടെ സമ്പാദ്യവും പ്രശസ്തിയും എല്ലാം ഉണ്ട്. എന്നാൽ വിവാഹമാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. വീട്ടിൽ കാര്യമായി വിവാഹ ആലോചനകൾ നടക്കുന്നുണ്ട്. ഒട്ടും വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്നു താരം പ്രതീക്ഷിക്കുകയാണ്.

Leave a Reply
You May Also Like

തെലുങ്കിനേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നതാണ് ഈ ഹിന്ദി റീമേക്ക്

Sanuj Suseelan സൗത്ത് ഇന്ത്യൻ സിനിമകളുടെ റീമേക്കുകൾ കൊണ്ട് കച്ചവടം ഓടിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡിൽ നിന്നുള്ള ഏറ്റവും…

ഇന്ത്യൻ സിനിമ ഇനിയൊരു ലോകസിനിമയിലേക്ക് കാണിക്കത്തക്ക രീതിയിൽ ഒരു ചിത്രം എടുക്കുന്നുണ്ടെങ്കില്‍ അത് രാജമൗലിയുടെ ‘മഹാഭാരതം’ ആവും

പത്മിനി ധനേഷ് കെ ഇന്ത്യൻ സിനിമ ഇനിയൊരു ലോകസിനിമയിലേക്ക് കാണിക്കത്തക്ക രീതിയിൽ ഒരു ചിത്രം എടുക്കുന്നുണ്ടെങ്കില്‍…

പാർവ്വതി തിരുവോത്തിന്റ പുതിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നു

ദക്ഷിണേന്ത്യൻ ഭാഷകളിൽ മികവ് തെളിയിച്ച ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു…

‘അല്ലി’ രക്ഷപെട്ട് കാട്ടിലേക്ക് ഓടിയ അവളെ പിന്തുടർന്നവർക്ക് പ്രകൃതി തന്നെ കെണി ഒരുക്കിയിരുന്നു

Muhammed Sageer Pandarathil ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ് ശ്രീകുമാർ, ഗൗതം രാജ്, ഡോ…