തൊഴിലില്ലായ്മ വർദ്ധിച്ചു, രാജ്യത്തിന്റെ സാമ്പത്തിക നിലയും കഠിനമാണ്, ഈ സമയത്താണ് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്

303
നന്ദിതാ ദാസ്
“സ്വതന്ത്ര രാജ്യമായ ഇന്ത്യയില്‍ ആദ്യമായി മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെടാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കയാണ്. രാജ്യം നിരവധി വെല്ലുവിളികളാണ് ഇന്ന് നേരിടുന്നത്. തൊഴിലില്ലായ്മ വര്‍ധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നിലയും കഠിനമാണ്. ഈ സമയത്താണ് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഷഹീന്‍ബാഗുകള്‍ ദല്‍ഹിക്ക് പുറമെ എല്ലായിടത്തും വ്യാപിക്കുന്ന സാഹചര്യമുണ്ടാകും. ശക്തമായി ഇതിനെ എതിര്‍ക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രക്ഷോഭത്തെ എല്ലാവരും പിന്തുണക്കണം. നിയമ ഭേദഗതിക്കെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണം. എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവകാശമുണ്ട്.”