തമിഴ് നടി ദീപ എന്ന പൗളിൻ ജസീക്ക (29) ആത്മഹത്യ ചെയ്തു. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും അഭിനയിച്ച ദീപയെ വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ഫ്ളാറ്റിൽ ദീപ തനിച്ചാണ് കഴിഞ്ഞിരുന്നതെന്നും ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെത്തുടർന്നാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയതെന്നും പോലീസ് അറിയിച്ചു.. ആത്മഹത്യക്ക് കാരണം പ്രണയ നൈരാശ്യം ആണെന്നാണ് റിപ്പോർട്ടുകൾ. ഈവർഷം പുറത്തിറങ്ങിയ ‘വൈതാ’ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ദീപ ശ്രദ്ധേയയായത്. സി.എസ്. മഹിവർമൻ ആയിരുന്നു സംവിധായകൻ. മിഷ്‌കിന്റെ തുപ്പറിവാളനിൽ ഉപനായികയായിരുന്നു ദീപ.
**