physique must be important

Aks Arts

പലപ്പോഴും നായകന്മാരുടെ physique നെ കുറിച് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ നായികമാർ ചെയ്യുന്ന ചില കഥാപാത്രങ്ങൾക്കും physique അത്യാവശ്യമല്ലേ. ഒരു കഥാപാത്രം എല്ലാ രീതിയിലും പെർഫെക്ട് ആവണമെങ്കിൽ അഭിനയം മാത്രം പോരാ, ശരീര പ്രകൃതി ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.മാധവിക്കുട്ടി ആയി മഞ്ജു വാര്യർ സ്‌ക്രീനിൽ എത്തിയപ്പോളും ഒട്ടും ചേർച്ച തോന്നാഞ്ഞത് ശരീരവും രൂപവും തമ്മിൽ യാതൊരു സാമ്യവും ഇല്ലാത്തത് കൊണ്ടാണ്.ഒരു പെർഫെക്ട് ശരീരം /ശരീരഭാഷ ഒരു അഭിനേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്..

ഒരു കഥാപാത്രം ചെയ്യാൻ പരിമിതികൾ ഉണ്ട് എന്ന് പറയുന്നത് തന്നെ ശരീരഭാഷയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കാം.പഴയ കാല നടി ജയഭാരതിയെ സംബന്ധിച്ച് അന്നത്തെ കാലത് ഏത് കഥാപാത്രവും ആകുവാൻ തക്കമുള്ള ശരീരപ്രകൃതി ആയിരുന്നു അവരുടേത്..ലക്ഷ്മിയും, ഒരു പരിധി വരെ സീമയും ഫ്ളക്സ്ബിൾ ആയ നടിമാർ ആയിരുന്നു.ശ്രീവിദ്യ മോഡേൺ റോളുകൾക്കും ദേവീ റോളുകൾക്കും എല്ലാ ടൈപ് റോളുകളിലും കണ്ടിട്ടുണ്ട്.ഷീല, വിധുബാല,ജലജ,മേനക, ലിസി, കാർത്തിക, ഉർവശി, ഗീത,പാർവതി ജയറാം,വാണി വിശ്വനാഥ്,സംയുക്ത വർമ,കാവ്യ മാധവൻ, നവ്യ നായർ, മീര ജാസ്മിൻ,പാർവതി ഇവർക്കെല്ലാം തന്നെ അവരുടെ ശരീരം എല്ലാ തരം കഥാപാത്രങ്ങൾക്കും അനുയോജ്യമായതല്ല.വാണി വിശ്വനാഥ് ഒരു മികച്ച ഉദാഹരണം തന്നെ, പോലീസ്, ആക്ഷൻ, പൗരുഷം ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ മികച്ചതാണെങ്കിലും വീട്ടമ്മ, നാടൻ പെൺകുട്ടികളുടെ കഥാപാത്രങ്ങൾക്ക് ഒട്ടും യോജിച്ചതല്ല..

ഗീതയുടെ ആകാര വടിവ് മികച്ചത് ആണെങ്കിലും ആക്ഷൻ ചെയ്യുന്നതിൽ അത്രയും ഫ്ളക്സ്ബിൾ ആണെന്ന് തോന്നിയിട്ടില്ല…ദുഃഖം കഥാപാത്രങ്ങൾക്കും ഡോമിനെറ്റ് ഛായ ഉള്ളതുമായ കഥാപാത്രങ്ങൾക്ക് ഗീത പെർഫെക്ട് ആണ്.ഉണ്ണിയാർച്ചയുടെ സൗന്ദര്യവും ആകാരവടിവും മെയ്വഴക്കവും മാധവിയിൽ ഉണ്ട്, അത്രയും ഫ്ളക്സ്ബിൾ ആയ നടി ആ കാലത് മലയാളത്തിൽ ഉണ്ടായിരുന്നില്ല… മാധവിയുടെ ശരീരം എല്ലാത്തരം കഥാപാത്രങ്ങൾക്കും അനുയോജ്യമായതായിരുന്നു…ഉണ്ണിയാർച്ചയെ അല്ല നൊമ്പരത്തിപ്പൂവിൽ കണ്ടത് , നവംബറിന്റെ നഷ്ടത്തിലെ മീരയെ അല്ല , ആകാശദൂതിലെ ആനിയിലും ഗാന്ധരിയിലെ അപര്ണയിലും കണ്ടത്…. That’s call flexibility…

ഉർവശി മികച്ച നടിയാണെങ്കിലും അവരുടെ ശരീര ഭാഷ എല്ലാത്തരം കഥാപാത്രങ്ങൾക്കും യോജിച്ചതല്ല, ജനാധിപത്യം ഫിലിമിലെ കളക്ടർ ആയിട്ടുള്ള വേഷം ഒട്ടും തന്നെ യോജിച്ചതല്ലാ.കാവ്യ നവ്യ മീര സംയുക്ത പാർവതി കാർത്തിക ഇവർ എല്ലാം ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങൾക്ക് യോജിച്ചവരാണ്..സേഫ് സോൺ വിട്ട് പുറത്ത് ഇറങ്ങിയുള്ള കഥാപാത്രങ്ങൾ അവർ ചെയ്തിട്ടില്ല ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതെല്ലാം ഫ്ലോപ്പ് ആണ്. ഉദാഹരണം മീര ജാസ്മിൻ പത്തുകല്പനയിൽ പോലീസ് വേഷം ചെയ്തപ്പോൾ പത്തിലൊന്നു പോലും പെർഫെക്ഷൻ തോന്നിയിരുന്നില്ല.ശാരദക്ക് മലയാളത്തിൽ ദുഃഖ പുത്രി ഇമേജ് ആയിരുന്നു എങ്കിലും അന്യഭാഷയിൽ ഒന്നാന്തരം ഫൈറ്റ്, കോമഡി റോളുകൾ ചെയ്തിട്ടുണ്ട്.മമ്ത മോഹൻദാസ് മോഡേൺ, സ്റ്റൈലിഷ് കഥാപാത്രങ്ങൾക്ക് പെർഫെക്ട് ആണ്.. സെല്ലുലോയ്ഡ്, ഭ്രമം സിനിമകളിൽ അവർ ഒരു മിസ്കാസ്റ്റ് ആയിരുന്നു.അംബികയെ സംബന്ധിച്ച് അവരുടെ ശരീരഭാഷ എല്ലാത്തരം കഥാപാത്രങ്ങൾക്കും യോജിച്ചതാണ്… നാടൻ, മോഡേൺ, ആക്ഷൻ, ഗ്ലാമർ, സീരിയസ്,ഹോംലി etc…

പുരാണ കഥാപാത്രങ്ങൾക്ക് അനുയോജ്യമാണ് നടി വിനയപ്രസാദ്.. ലക്ഷ്മി ഗോപാലസ്വാമിയും ഭംഗി കൊണ്ട് അത്തരം കഥാപാത്രങ്ങൾക്ക് അനുയോജ്യ ആണ്.രാജശില്പിയിൽ വർണിക്കുന്നത് പോലെ ഉള്ള ശരീരം ആണ് ഭാനുപ്രിയയുടേത്, അത് ഉർവശിയോ ശോഭനയോ ചെയ്താൽ എങ്ങനെ ഉണ്ടാവും?

വിജയ ശാന്തി, രമ്യ കൃഷ്ണൻ, മാധവി ഇവരൊക്കെ ഫ്ളക്സ്ബിൾ ആയ നായികമാർ ആണ്.ഉറച്ച ശരീരവും മെയ് വഴക്കവും കൊണ്ട് പഴശ്ശിരാജയിലെ നീലിയെ പൂർണതയിൽ എത്തിച്ച നടിയാണ് പദ്മപ്രിയ.കാഴ്ചയിലെ വീട്ടമ്മ,വടക്കുംനാഥനിലെ പ്രണയിനി,ഇയോബിലെ നെഗറ്റിവ് റോൾ , നാല് പെണ്ണുങ്ങളിലെ തെരുവ് വേശ്യ, പഴശിരാജയിലെ ചരിത്ര വേഷം, കറുത്തപക്ഷികളിലെ ഭിക്ഷാടക, കുട്ടിസ്രാങ്കിലെ ബുദ്ധസന്യാസി അങ്ങനെ എല്ലാ തരം കഥാപാത്രങ്ങൾക്കും അനുയോജ്യമായ ശരീരമുള്ള നടിയായിരുന്നു അവർ.ഉറുമിയിലെ അറക്കൽ ആയിഷ ജെനീലിയയുടെ കയ്യിൽ ഭദ്രമായിരുന്നു. അഭിനയം അത്രകണ്ട് വന്നില്ലെങ്കിലും കൃത്യമായ മെയ്വഴക്കം ഉണ്ടായിരുന്നു അവർക്ക്.മാധവിക്കുട്ടിയായി മഞ്ജു വാര്യർ വലിയ മിസ്കാസ്റ്റ് തന്നെ ആയിരുന്നു… വിദ്യ ബാലൻ, പദ്മപ്രിയ പോലെ പഴയകാല നായികമാരുടെ ബോഡിലാംഗ്വേജ് ഉള്ളവർക്ക് ചെയ്യാമായിരുന്ന കഥാപാത്രം.ഭൂതക്കണ്ണാടിയിലെ പുള്ളോത്തിയായി സുകന്യയെ ആണ് ആദ്യം കാസ്റ്റ് ചെയ്തത്..എന്നാൽ അവർ ആ കഥാപാത്രത്തിനു ഒട്ടും ചേരില്ല കാരണം ആ കഥാപാത്രത്തിന്റെ ശാരീരിക അവസ്ഥകൾ അല്ല സുകന്യക്ക് ഉള്ളത്..

ആണും പെണ്ണും ചിത്രത്തിൽ പാർവതി രാച്ചിയമ്മ ആയി വന്നതും ഒട്ടും കഥാപാത്രത്തെ ഉൾക്കൊള്ളാതെ അഭിനയിച്ച ഫീലാണ് ഉണ്ടായത്…പഴയ കാലത്ത് ജയഭാരതിയും, ലക്ഷ്മിയും! 80-90 കാലത്ത് മാധവിയും സീമയും പുതിയ കാലത്ത് പദ്മപ്രിയയും ഫ്ളക്സ്ബിൾ ആയ നടിമാരാണ്.പാർവതി, ഐശ്വര്യ ലക്ഷ്മി, അപർണ ബാലമുരളി, നിമിഷ സജയൻ ഇവരൊക്കെ ഏത് കഥാപാത്രം ചെയ്താലും ഒരേ പോലെ തോന്നുന്നത് ഈ പറഞ്ഞ ഫ്ലെക്സിബിലിറ്റി ഇല്ലാത്തത് കൊണ്ട് തന്നെയാണ്.

 

Leave a Reply
You May Also Like

‘വാസം’ ഇന്നു മുതൽ

”വാസം” ഇന്നു മുതൽ എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, അഞ്ജലികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രാഞ്ജലി…

ലേഡി മാക്ബത് – ഇത് കാതറിന്റെ കഥയാണ്

Santhosh Santhu Lady Macbeth – 2016 Language : English IMDb : 6.8/10…

‘2018’ സിനിമയിൽ സർക്കാരിന്റെ പ്രവർത്തനത്തെ ഹൈഡ് ചെയ്തതുകൊണ്ട് സിനിമ നിരാശപ്പെടുത്തിയെന്നു നോവലിസ്റ്റ് സുസ്‌മേഷ് ചന്ത്രോത്ത്

2018 സിനിമയിൽ സർക്കാരിന്റെ പ്രവർത്തനത്തെ ഹൈഡ് ചെയ്തതുകൊണ്ട് സിനിമ നിരാശപ്പെടുത്തിയെന്നു നോവലിസ്റ്റ് സുസ്‌മേഷ് ചന്ത്രോത്ത്. 2018…

‘ഇനി തുടങ്ങാം’ എന്ന് പറഞ്ഞു വയസ്സനായ കാമാസക്‌തൻ നമ്പൂതിരിയെ സാവിത്രി കൊല്ലുന്നതു കണ്ടു കോരിത്തരിച്ചുപോയി

പത്തൊൻപതാം നൂറ്റാണ്ടു മലയാളത്തിൽ ഇറങ്ങിയ പിരീഡ് മൂവികളിൽ മികച്ചതെന്ന അഭിപ്രായം ഇതിനോടകം നേടിക്കഴിഞ്ഞു. ആരെയും വിസ്മയിപ്പിക്കുന്ന…